ADVERTISEMENT

ഏകദേശം ഒരു വര്‍ഷം മുമ്പ് ലോകത്തെ വിസ്മയിപ്പിച്ചെത്തിയ എഐ ചാറ്റ്‌സംവിധാനമായ ചാറ്റ്ജിപിറ്റിക്ക് ശോഭനമായ ഭാവിയായിരുന്നു പ്രവചിക്കപ്പെട്ടിരുന്നത്. പക്ഷേ ഓപ്പണ്‍എഐ അതിന്റെ സഹസ്ഥാപകനായ സാം ആള്‍ട്ട്മാനെ പുറത്താക്കി ഞെട്ടിച്ചു.  എന്നാൽ ഓപ്പണ്‍എഐയുടെ നേതൃസ്ഥാനത്തേക്ക് സാം തിരിച്ചെത്താനുള്ള തള്ളിക്കളയാനാവില്ലെന്നാണ് റിപ്പോർട്ടുകൾ. തിരിച്ചെത്താൻ സാധിക്കുന്നില്ലെങ്കില്‍ പുതിയ എഐ കമ്പനി ആരംഭിച്ചേക്കാം.

Image Credit: X
sam altman and mira murari

ജനറേറ്റിവ് എഐയുടെ മുഖമായി അറിയപ്പെടുന്ന സാമിനെ പെട്ടെന്നു ഒഴിവാക്കി മുന്നോട്ടു പോകാനാവില്ലെന്നാണ് വിലയിരുത്തൽ.ഓപ്പണ്‍എഐയില്‍ വന്‍തോതില്‍മുതല്‍മുടക്കിയിരിക്കുന്ന മൈക്രോസോഫ്റ്റ് പോലെയുള്ള കമ്പനികളുടെ അഭിപ്രായം പോലും ആരായാതെയായിരുന്നു പുറത്താക്കല്‍ തീരുമാനമെന്നു സൂചന. 

മൈക്രോസോഫ്റ്റ് മാത്രം 10 ബില്ല്യന്‍ ഡോളറിലേറെ ഓപ്പണ്‍എഐയില്‍ നിക്ഷേപിച്ചിട്ടുണ്ട്. അതായത് ഓപ്പണ്‍എഐയുടെ ഓഹരിയുടെ 49 ശതമാനവും മൈക്രോസോഫ്റ്റ് ആണ് കൈവശംവച്ചിരിക്കുന്നത്. മറ്റു നിക്ഷേപകരുടെയും ജോലിക്കാരുടെയും കൈയ്യിലാണ് 49 ശതമാനം ഓഹരി. രണ്ടു ശതമാനം മാത്രമാണ് ഓപ്പണ്‍എഐ നോണ്‍ പ്രോഫിറ്റ് കമ്പനിക്കുള്ളത്. അതേസമയം, മൈക്രോസോഫ്റ്റ് പരസ്യ പ്രതികരണത്തിന് വിസമ്മതിച്ചു.

സാമിനെ തിരിച്ചുകൊണ്ടുവന്നില്ലെങ്കില്‍ ഓപ്പണ്‍എഐയില്‍ നിന്ന് മികച്ച ഗവേഷകരുടെ കൂട്ടപ്പാലായനം തന്നെ ഉണ്ടായേക്കുമെന്ന് നിക്ഷേപകര്‍ ഭയക്കുന്നു. മൈക്രോസോഫ്റ്റ്നിക്ഷേപം ഇറക്കുന്നതിനു മുമ്പ് ഓപ്പണ്‍എഐയെ സഹായിച്ച ഒരു കമ്പനിയാണ് കോസ്‌ലാ (Khosla) വെഞ്ച്വേഴ്‌സ്. കമ്പനിയുടെ മേധാവി വിനോദ് കോസ്‌ല പറഞ്ഞത് തനിക്ക് സാം തിരിച്ചെത്തുന്നത് കാണാനാണ് ആഗ്രഹമെന്നാണ്. ഇനി അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ സാമിന്റെ പുതിയ ഉദ്യമത്തിന് താന്‍പിന്തുണ നല്‍കുമെന്നും വിനോദ് പ്രഖ്യാപിച്ചു കഴിഞ്ഞു.

(Photo by Lionel BONAVENTURE / AFP)
(Photo by Lionel BONAVENTURE / AFP)

സാമിന്റെ പുറത്താക്കലില്‍ വൈകാരികമായാണ് ജോലിക്കാര്‍ പ്രതികരിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. പലരും രോഷത്തിലാണത്രെ. കൂടാതെ, ഓപ്പണ്‍എഐ 86 ബില്ല്യന്‍ ഡോളറിനുള്ളഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുകയാണ്. പുതിയ സാഹചര്യത്തില്‍ ഈ നീക്കം പരാജയപ്പെടുമോ എന്ന ചോദ്യവും ഉയരുന്നു.

പിരിഞ്ഞു പോകാന്‍ തയാറായി ജോലിക്കാര്‍?

പല ഓപ്പണ്‍എഐ ജീവനക്കാരും സാമിന്റെ പുറത്താക്കലുണ്ടാക്കിയ ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല. സാം നേതൃസ്ഥാനത്തേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ പിരിഞ്ഞുപോകുന്ന കാര്യം പരിഗണിക്കുകയാണ് പല പ്രമുഖ ഗവേഷകരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. സാം തുടങ്ങിയേക്കും എന്നു കരുതുന്ന കമ്പനിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ചിലര്‍. 

Devrimb/Istock
Devrimb/Istock

ഓപ്പണ്‍എഐ മുന്‍ പ്രസിഡന്റ് ഗ്രെഗ് ബ്രോക്മാന്‍ സാമിന്റെ പുറത്താക്കലിനെ തുടര്‍ന്ന് ഓപ്പണ്‍എഐയില്‍ നിന്ന് രാജിവച്ചിരുന്നു. സാം തുടങ്ങിയേക്കാവുന്ന പുതിയ പദ്ധതിക്ക് തന്റെ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു കഴിഞ്ഞെന്ന് ദി ഇന്‍ഫര്‍മേഷന്‍. സാമിന്റെ പുറത്താക്കലിനെ തുടര്‍ന്ന് രാജിവച്ച  ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് സിമോന്‍ സിഡോര്‍ (Szymon Sidor). സാം പുതിയ കമ്പനി തുടങ്ങിയാല്‍ അതില്‍ചേരുമോ എന്ന കാര്യം അദ്ദേഹം തുറന്നു പറഞ്ഞിട്ടില്ല.

എഐ ഉപകരണം പിറവിയെടുക്കുമോ?

അതേസയം, ഐഫോണ്‍ അടക്കമുള്ള പല ആപ്പിള്‍ ഉപകരണങ്ങളുടെയും രൂപകല്‍പ്പയ്ക്ക് നേതൃത്വം നല്‍കിയ മുന്‍ ആപ്പിള്‍ ഡിസൈനര്‍ ജോണി ഐവുമായി സാം ചര്‍ച്ച നടത്തിയ കാര്യം ദി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐഓഎസ്, ആന്‍ഡ്രോയിഡ് തുടങ്ങിയ ഓഎസുകളില്‍ പ്രവര്‍ത്തിക്കുന്നവയാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട സ്മാര്‍ട്ട് ഉപകരണങ്ങള്‍. അവയ്ക്കു പകരം എഐ കേന്ദ്രീകൃതമായ ഒരു ഓഎസ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഉപകരണം നിര്‍മിക്കുന്ന കാര്യമായിരുന്നു സാമും ഐവും ചര്‍ച്ച ചെയ്തത്. ഈ നീക്കത്തിന് സാമ്പത്തിക പിന്തുണ നല്‍കാന്‍ തയാറാണെന്നു പറഞ്ഞ് ജാപ്പനീസ് മള്‍ട്ടിനാഷണല്‍ ഭീമന്‍ സോഫ്റ്റ്ബാങ്ക് മുന്നോട്ടു വന്നിട്ടുണ്ട്.

Image Credit: husayno/Istock
Image Credit: husayno/Istock

ഇന്ത്യയില്‍ ആമസോണിന്റെ 20 ബില്ല്യന്‍ ഡോളര്‍ പദ്ധതി എന്ത്?

ഇന്ത്യന്‍ ചെറുകിട വ്യവസായക്കാര്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ ആഗോള തലത്തില്‍ വിറ്റഴിക്കാന്‍ പദ്ധതിയുമായി ഇികൊമേഴ്‌സ് ഭീമന്‍ ആമസോണ്‍. ഇതിന്‍പ്രകാരം, 2025ല്‍ 20 ബില്ല്യന്‍ ഡോളര്‍ വില വരുന്ന മെയ്ഡ് ഇന്‍ ഇന്ത്യാ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനാണ് ആമസോണ്‍ ഉദ്ദേശിക്കുന്നത്. ഓര്‍ഗാനിക് ഹെല്‍ത് സപ്ലിമെന്റ്‌സ്, ബാത് ടവലുകള്‍, കുട്ടികള്‍ക്കുള്ള റോബോട്ടിക് ഗെയിംസ് തുടങ്ങിയവ ആയിരിക്കും ആമസോണ്‍ ആഗോള തലത്തില്‍ ബ്ലാക്ഫ്രൈഡെ, സൈബര്‍ മണ്‍ഡേ വില്‍പ്പനയ്‌ക്കെത്തിക്കുക. ഇത് നവംബര്‍ 24നാലായിരിക്കും. ഇന്ത്യയിലെ 100,000 ലേറെ ചെറുകിട നിര്‍മ്മാതാക്കള്‍ തങ്ങള്‍ക്കൊപ്പം  റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കമ്പനി അറിയിക്കുന്നു.

വ്യാജ കസ്റ്റമര്‍ റിവ്യൂകള്‍ നീക്കംചെയ്യാന്‍ ആമസോണ്‍ എഐയുടെ സഹായം തേടി

ആമസോണ്‍ പോലെയുള്ള ഇകൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന പലരും പ്രൊഡക്ട് പേജിലുള്ള റിവ്യൂകളെ ആശ്രയിക്കാറുണ്ട്. ചിലപ്പോഴൊക്കെ വില്‍പ്പനക്കാര്‍തന്നെ ഉല്‍പ്പന്നത്തെ പുകഴ്ത്തിയുള്ള വ്യാജ റിവ്യൂകള്‍ പോസ്റ്റ് ചെയ്യുന്നതിനാല്‍ അത് കസ്റ്റമറെ പറ്റിക്കല്‍ ആകാറുണ്ട്. പല മാനദണ്ഡങ്ങളും പാലിച്ചാല്‍ മാത്രമാണ് ആമസോണില്‍ റിവ്യൂ പോസ്റ്റ് ചെയ്യാന്‍ സാധിക്കൂ. 

Representative Image. Photo Credit : Metamorworks / iStockPhoto.com
Representative Image. Photo Credit : Metamorworks / iStockPhoto.com

അതിനെയും മറികടന്നെത്തുന്ന വ്യാജ റിവ്യൂകളെ കണ്ടെത്താനാണ്എഐയുടെ സഹായം തേടുന്നത്. സെല്ലര്‍മാരുടെ പശ്ചാത്തലം കൂടെ കണക്കിലെടുത്തായിരിക്കും ലാര്‍ജ് ലാംഗ്വെജ് മോഡലുകളും, നാച്വറല്‍ ലാംഗ്വെജ് പ്രൊസസിങ് ടെക്‌നീകും സംയുക്തമായി നടത്തുന്ന എഐ നീക്കമെന്നാണ് കമ്പനി പറയുന്നത്.

ആപ്പിള്‍, മെറ്റാ, ടിക്‌ടോക് സംയുക്തമായി ഇയുവിനെതിരെ

യൂറോപ്യന്‍ യൂണിയന്റെ കീഴിലുള്ള യൂറോപ്യന്‍ കമ്മിഷന്‍ കൊണ്ടുവന്ന ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് (ഡിഎംഎ) ഉപയോഗിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ക്കെതിരെ ടെക്‌നോളജി ഭീമന്മാര്‍ യോജിച്ച് കേസു കൊടുത്തു. കോര്‍ട്ട് ഓഫ് ജസ്റ്റിസ് ഓഫ് ദി യൂറോപ്യന്‍ യൂണിയനിലാണ് കേസ്. ഡിഎംഎ ആറ് കമ്പനികളെ ഗേറ്റ്കീപ്പര്‍ പദവി നല്‍കി വേര്‍തിരിച്ചിരിക്കുകയാണ്. ആല്‍ഫബെറ്റ് (ഗൂഗിള്‍), മെറ്റാ (ഫെയ്‌സ്ബുക്ക്), ആമസോണ്‍, ആപ്പിള്‍, ബൈറ്റ്ഡാന്‍സ് (ടിക്‌ടോക്), മൈക്രോസോഫ്റ്റ് എന്നിവയാണ് ആ കമ്പനികള്‍.

Image Credit: Frederic Legrand - COMEO/ShutterStock
Image Credit: Frederic Legrand - COMEO/ShutterStock

ഈ കമ്പനികളുടെ 22 സേവനങ്ങള്‍ ഷോര്‍ട്‌ലിസ്റ്റ് ചെയ്യുകയും ചെയ്തു. ഉദാഹരണത്തിന് ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍, സഫാരി, ഐഓഎസ് എന്നിവ പുതിയ നിയമത്തിന്റെ പരിധിയിലുണ്ട്. ഇതിന്റെ കൂടെ ഐപാഡ്ഓഎസിനെയും ഐമെസേജിനെയും കൂടെ ഉള്‍പ്പെടുത്തിയേക്കുമെന്നും കേള്‍ക്കുന്നു. പല  ഇന്റര്‍നെറ്റ് സേവനങ്ങളും ഈ ടെക്‌നോളജി ഭീമന്മാര്‍ തങ്ങളുടെ കുത്തകയാക്കി കൊണ്ടു നടക്കുന്നതിനെതിരെയാണ് ഇയു നിയമം. എതിരാളികളുടെ സേവനങ്ങളെക്കൂടി പരിഗണിക്കണം എന്ന സന്ദേശമാണ്ഇയു മുന്നോട്ടുവയ്ക്കുന്നത്.

ക്ലൈഡ് എഐ ചാറ്റ്‌ബോട്ട് ഇനി ഇല്ല

ഏകദേശം 1 വര്‍ഷം മുമ്പ് എത്തിയ ചാറ്റ്ജിപിറ്റിയുടെ ചുവടുപിടിച്ച് ഒട്ടനവധി നിര്‍മ്മിത ബുദ്ധി കേന്ദ്രീകൃത ചാറ്റ്‌ബോട്ടുകളും മറ്റും പ്രവര്‍ത്തനമാരംഭിച്ചിരുന്നു. പ്രമുഖ കമ്പനിയായ ഡിസ്‌കോഡ് ആരംഭിച്ച ക്ലൈഡ് (Clyde) എഐ 2023 നവംബര്‍ അവസാനത്തോടെ ഡിആക്ടിവേറ്റ് ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. ഡിസംബര്‍ 1 മുതല്‍ ഇത് ലഭ്യമായിരിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com