ADVERTISEMENT

നോക്കിയ  ഫോണുമായി എച്ച്എംഡി ഗ്ലോബല്‍  ഫീച്ചര്‍ ഫോണ്‍  രംഗത്തെ   മേധാവിത്തം തുടരുന്നതായി ഐഡിസിയുടെ 2023 കലണ്ടര്‍ വര്‍ഷത്തിലെ മൂന്നാംപാദ  ത്രൈമാസ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മൂല്യത്തിന്‍റെ  അടിസ്ഥാനത്തില്‍ 30.7 ശതമാനമാണ് എച്ച്എംഡി  ഗ്ലോബലിന്‍റെ  വിപണി വിഹിതം  എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023 കലണ്ടര്‍ വര്‍ഷത്തിലെ രണ്ടാംപാദ  ത്രൈമാസത്തെ അപേക്ഷിച്ച് 4.2 ശതമാനം  വര്‍ധനവാണിത്. എണ്ണത്തിന്‍റെ  അടിസ്ഥാനത്തില്‍ 22.4 ശതമാനം വിപണി  വിഹിതമാണ് ബ്രാന്‍ഡിനുള്ളത്. 

മുന്‍  ത്രൈമാസത്തെ അപേക്ഷിച്ച് 2.3 ശതമാനം  വര്‍ധനവാണിത്.  ഫീച്ചര്‍ ഫോണുകളില്‍  യുപിഐ ലഭ്യമാക്കിയതും മുന്‍നിര മോഡലുകള്‍  പുതുക്കി അവതരിപ്പിച്ചതുമെല്ലാം ഈ  നേട്ടത്തിനു വഴിയൊരുക്കി.  പുതിയ  ഡിസൈനുകള്‍, ആകര്‍ഷക നിറങ്ങള്‍, മികച്ച ബാറ്ററി  ശേഷി എന്നിവയാണ്  കൂടുതല്‍ ഗുണകരമായത്. നോക്കിയ 105 2022, നോക്കിയ 110, നോക്കിയ 110 4ജി, നോക്കിയ 225 4ജി, നോക്കിയ  എക്സ്പ്രസ് മ്യൂസിക്, ടിഡബ്ല്യുഎസ്  ഉള്ള നോക്കിയ 5710 എക്സ്പ്രസ്  ഓഡിയോ, നോക്കിയ 2660 ഫ്ളിപ്  തുടങ്ങിയവ പുനരവതരിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നു.  

ഉപഭോക്തൃ-കേന്ദ്രീകൃതമായി കൂടുതല്‍  സൗകര്യങ്ങള്‍ ലഭ്യമാക്കിയതും വിപണിയില്‍  ഗുണകരമായി. ഓഫ്​ലൈനായും ഓണ്‍ലൈനായും ഇവ  കൂടുതല്‍ ലഭ്യമാക്കിയതും കൂടുതല്‍  മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് നോക്കിയ  ഫീച്ചര്‍ ഫോണുകള്‍ നേടാന്‍  അവസരമൊരുക്കി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com