ADVERTISEMENT

കണ്ണുകൊണ്ടു കണ്ടാലേ വിശ്വസിക്കൂ!, ലിങ്കെവി‌ടെ?, തെളിവായി വിഡിയോ അയയ്ക്കൂ, പടം ഉണ്ടോ? എന്നൊക്കെ ചോദിക്കുന്നവര്‍ 'പ്ലീസ് സ്റ്റെപ് ബാക്'. തൽക്കാലം എഐ നിർമിത ചിത്രങ്ങൾ യാഥാർഥ്യമേത്  മിഥ്യയേതെന്നു തിരിച്ചറിയാൻ ഒരു വഴിയുമില്ല. ആമസോണിന്റെ ടൈറ്റൻ ഇമേജ് ജനറേറ്റർ സൃഷ്ടിച്ച ഇഗ്വാനയുടെ ചിത്രമാണ് നൽകിയിരിക്കുന്നത്.

AWS re:Invent 2023കോൺഫറൻസിലാണ് ആമസോൺ അടുത്തിടെ സ്വന്തം ടെക്സ്റ്റ്-ടു-ഇമേജ് ജനറേറ്റർ അവതരിപ്പിച്ചത്. മെറ്റയുടെ ലാമ, ഓപ്പൺഎഐയുടെ ജിപിടി, ഗൂഗിളിന്റെ പാം വലിയ ഭാഷാ മോഡലുകൾ എന്നിവയ്ക്ക് സമാനമായി , ആമസോണിന്റെ എഐ മോഡലുകളുടെ കുടുംബം 'ടൈറ്റൻ' എന്നാണ് അറിയപ്പെടുന്നത്

യഥാർത്ഥവും സ്റ്റുഡിയോ നിലവാരമുള്ളതുമായ ചിത്രങ്ങൾ നിർമിക്കാൻ ടൈറ്റൻ ഇമേജ് ജനറേറ്ററിന് സഹായിക്കാനാകുമെന്ന് ടെക് ഭീമൻ പറയുന്നു. ജനപ്രിയ ടെക്‌സ്‌റ്റ്-ടു-ഇമേജ് ജനറേറ്ററുകളിൽ നിന്ന് വ്യത്യസ്തമായി, ടൈറ്റൻ ഇമേജ് ജനറേറ്ററിന് ഒരു പ്രത്യേക ആപ്പ് ഇല്ല. മാത്രമല്ല ഒരു വെബ്‌സൈറ്റിലും ലഭ്യമല്ല, എന്നാൽ ഡവലപ്പർമാർക്ക് അവരുടെ സ്വന്തം ഇമേജ് ജനറേറ്റർ നിർമിക്കാൻ ഉപയോഗിക്കാവുന്ന ഒരു സംവിധാനമാണിത്.

ആളുകളെ കുഴപ്പത്തിലാക്കാനിടയില്ലേ ഇത്തരം ചിത്രങ്ങളെന്ന ചോദ്യത്തിനു  ചിത്രത്തിന്റെ മെറ്റാഡാറ്റയിൽ എഐ ആണെന്ന വിവരം ഉണ്ടാവുമെന്നും കൂടാതെ ഒരു ഇമേജിന്റെ ആധികാരികത പരിശോധിക്കാൻ  ഒരു ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസും (API) ആമസോൺ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് സൂചന, പക്ഷേ ടൈറ്റൻ ഇമേജ് ജനറേറ്റർ ഒരു ഉപഭോക്തൃ കേന്ദ്രീകൃത ഉൽപ്പന്നമല്ലാത്തതിനാൽ, പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ഡെവലപ്പർമാർക്ക് ഉപയോക്താക്കൾക്ക് വിവരങ്ങൾ നൽകണോ വേണ്ടയോയെന്നു തിരഞ്ഞെടുക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com