ADVERTISEMENT

വീട്ടിലെ മൂട്ടകളെ തുരത്തിക്കളയാം കുറച്ചു പണം തന്നാല്‍ മതിയെന്നു പറഞ്ഞു ഒരു ഫോണ്‍ വന്നാൽ എങ്ങനെയാവും പ്രതികരിക്കുക. മൂട്ടകടി കൊള്ളുന്നതാവും നന്നാവുകയെന്നായിരിക്കുമോ?. പക്ഷേ പാരീസിൽ അതല്ല സ്ഥിതി. അവിടെ തെരുവുകളിൽ ജനം കിടക്കകളും സോഫകളും ഉപേക്ഷിക്കുകയാണ്. എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ഒരൊറ്റ കാര്യം 'സഹിക്കാന്‍ വയ്യ ഈ മൂട്ടകളുടെ കടി!'

മൂട്ട ശല്യത്തെ തുടര്‍ന്ന് പൊതുഗതാഗതം ഉപയോഗിക്കാന്‍ ജനങ്ങള്‍ മടിക്കുന്നതായാണ് റിപ്പോര്‍ട്ട്. മൂട്ട ശല്യത്തെ നേരിടാന്‍ ടാസ്ക് ഫോഴ്സിനെ ഉള്‍പ്പെടെ രൂപികരിക്കുന്ന നടപടികളിലേക്ക് കടക്കുകയാണ് അധികൃതര്‍. അപ്പോഴാണ് ഈ സാഹചര്യം മുതലാക്കാൻ തട്ടിപ്പുകാരും എത്തുന്നത്.

കൺട്രോൾ സെന്ററില്‍ നിന്നാണെന്ന വ്യാജേന വയോധികരുള്ള വീടുകളിലേക്കു വിളിക്കുകയാണ് ചെയ്യുന്നത്. അവരുടെ അയൽപക്കത്ത് ഒരു മൂട്ട ശല്യം പൊട്ടിപ്പുറപ്പെട്ടതായി പറഞ്ഞു ഭയപ്പെടുത്തും. തുടർന്ന് അവർ ആരോഗ്യ ഉദ്യോഗസ്ഥരെന്ന വ്യാജേന വ്യക്തിയുടെ വീട് സന്ദർശിക്കും. എയറോസോൾ സ്പ്രേകളാൽ ആകെ വീടൊന്നു പുകയ്ക്കും. മൂട്ട കടിച്ചാലുള്ള ആരോഗ്യപ്രശ്നങ്ങളും മറ്റും വിശദീകരിക്കും

വീടുവിട്ടു ഇറങ്ങുന്നതിനു മുന്‍പ് ഒരു ഓഫർ നൽകും. ചർമത്തിൽ കീടങ്ങൾ കയറാതിരിക്കാനുള്ള ഒരു തൈലമാണ് വാഗ്ദാനം. ചെറിയ ഒരു യൂക്കാലിപ്റ്റസ് ഗന്ധമുള്ള തൈലം നൽകി ഇരകളിൽനിന്ന് 300 മുതൽ 2100 പൗണ്ട് വരെ ഈടാക്കും.

48പേർ മൊത്തത്തിൽ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും അവരിൽ പലരും 90 വയസിനു മുകളിലുള്ള സ്ത്രീകളാണെന്നും അവർ പറയുന്നു. എന്തായാലും  പാരീസ് മെട്രോയിലും സിനിമാ തിയേറ്ററുകളിലും വീടുകളിലുമെല്ലാം ആക്രമണം നടത്തി മൂട്ടകള്‍ രാഷ്ട്രീയ വിവാദങ്ങൾക്കും തിരികൊളുത്തുകയാണ്.വരാനിരിക്കുന്ന  ഒളിംപിക്‌സിന് ഫ്രാൻസ് ആതിഥേയത്വം വഹിക്കുന്നതിനാൽ, പ്രശ്നം മുളയിലേ നുള്ളാൻ അധികാരികൾ ശ്രമിക്കുകയും ചെയ്യുന്നു.

പരാന്നഭോജികളായ പ്രാണികൾ

മനുഷ്യരുടെയും മറ്റ് ഉഷ്ണ രക്തമുള്ള മൃഗങ്ങളുടെയും രക്തം ഭക്ഷിക്കുന്ന പരാന്നഭോജികളായ പ്രാണികളാണ് ബെഡ് ബഗുകൾ അഥവാ മൂട്ടകൾ. 

രൂപവും ജീവശാസ്ത്രവും:

വലുപ്പം: പ്രായപൂർത്തിയായ ബെഡ് ബഗുകൾക്കു ഏകദേശം 4-5 മില്ലിമീറ്റർ നീളവും 1.5-2 മില്ലിമീറ്റർ വീതിയും ഉണ്ടാകും. അവ പരന്നതും ഓവൽ ആകൃതിയിലുള്ളതുമായ ശരീരം ചുവപ്പ് കലർന്ന തവിട്ടുനിറവുമാണ്. ഭക്ഷണം ലഭിച്ച ശേഷം, അവയുടെ ശരീരം കൂടുതൽ നീളമേറിയതും ബലൂൺ പോലെയുള്ളതുമാകും.

ജീവിത ചക്രം: ബെഡ് ബഗുകൾ പൂർണമായ രൂപാന്തരീകരണത്തിന് വിധേയമാകുന്നു, വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. മുട്ടകൾ ചെറുതും വെളുത്തതുമാണ്, കൂടാതെ നിംഫുകൾ മുതിർന്നവരുടെ ചെറിയ പതിപ്പുകളാണ്. അനുയോജ്യമായ സാഹചര്യങ്ങളിൽ മുഴുവൻ ജീവിത ചക്രവും 21 ദിവസങ്ങൾ മാത്രമേ എടുക്കൂ.

പെരുമാറ്റം: ബെഡ് ബഗുകൾ രാത്രിയിൽ ജീവിക്കുന്നവയാണ്, രാത്രിയിൽ ഭക്ഷണം  തേടാനായി ഒളിഞ്ഞിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് പുറത്തുവരുന്നു. പകൽ സമയത്ത്, ഫർണിച്ചറുകൾ, മെത്തകൾ, കിടക്കകൾ, കിടക്കകൾക്ക് ചുറ്റുമുള്ള മറ്റ് പ്രദേശങ്ങൾ എന്നിവയിലെ വിള്ളലുകളിലും അവർ ഒളിക്കുന്നു.

ആരോഗ്യ പ്രത്യാഘാതങ്ങൾ:

∙ബെഡ് ബഗ് കടിയേറ്റാൽ ചൊറിച്ചിലും പാടുകളും ഉണ്ടാകാം,  ചിലരിൽ കടിയേറ്റാൽ അലർജി ഉണ്ടാകാനിടയുണ്ട്.

കണ്ടെത്തലും പ്രതിരോധവും:

∙മൂട്ടകളെ പരിശോധിച്ചാൽ കണ്ടെത്താനാകും. തുരുമ്പിച്ചതോ കറുത്തതോ ആയ പാടുകൾ (ബെഡ് ബഗ് വിസർജ്ജനം), കിടക്കയിലും മെത്തകളിലും ചെറിയ രക്തക്കറകൾ എന്നീ ലക്ഷണങ്ങൾ നോക്കുക.

∙ശുചിത്വം ശീലിക്കുക, പതിവായി വാക്വം ചെയ്യുക, ഉപയോഗിച്ച ഫർണിച്ചറുകൾ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് പരിശോധിക്കുക, യാത്ര ചെയ്യുമ്പോൾ ലഗേജ് സീൽ ചെയ്ത പാത്രങ്ങളിൽ സൂക്ഷിക്കുക.

∙ബെഡ് ബഗ് ആക്രമണങ്ങൾ ഇല്ലാതാക്കാൻ പ്രൊഫഷണൽ കീട നിയന്ത്രണം ആവശ്യമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com