ADVERTISEMENT

ലഹരിവസ്തുക്കളുടെ ഉപയോഗം സംസ്ഥാനത്തെ യുവാക്കള്‍ക്കിടയില്‍ അപകടകരമാം വിധം വര്‍ധിച്ച സാഹചര്യത്തില്‍ കേരളത്തിലെ ഐടി ലോകം  ശക്തമായ സന്ദേശവുമായി രംഗത്തെത്തി. സംസ്ഥാനത്തെ ഐടി കമ്പനികളുടെ വ്യവസായ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്(ജിടെക്) ലഹരിക്കെതിരെ നടത്തുന്ന പ്രചരണ പരിപാടികളുടെ ഭാഗമായി കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നടന്ന മോബ് ഡാന്‍സ് തൃക്കാക്കര എംഎല്‍എ ഉമാ തോമസ് ഉദ്ഘാടനം ചെയ്തിരുന്നു.

ഇന്‍ഫോ പാര്‍ക്കിലെ വിവിധ കമ്പനികളില്‍ നിന്നുള്ള ആയിരത്തിലധികം പ്രൊഫഷണലുകളും സിഇഒമാരും ഇതില്‍ പങ്കെടുത്തു. ബൈക്ക് റാലി, തത്സമയ ബാന്‍ഡ് എന്നിവയ്ക്കൊപ്പം ചലച്ചിത്ര പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.

സംസ്ഥാനത്തെ ഐടി പ്രൊഫഷണലുകളില്‍ 80 ശതമാനത്തോളം പേരും ജിടെക് സംഘടനയുടെ ഭാഗമാണ്. ഒന്നരലക്ഷത്തിലധികം അംഗങ്ങളാണ് ഇതിലുള്ളത്. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, കോഗ്നിസെന്‍റ്, ഐബിഎസ് സോഫ്റ്റ് വെയേഴ്സ്, യുഎസ്ടി, ഇ വൈ, ടാറ്റ എല്‍എക്സി തുടങ്ങിയവ ജിടെക് അംഗങ്ങളാണ്.

ലഹരിക്കെതിരായ പ്രചാരണത്തിന്‍റെ സമാപനം‌ ഇന്ന്( ഞായറാഴ്ച) വമ്പിച്ച മാരത്തോണ്‍ പരിപാടിയോടെ നടക്കും. 5000 ലധികം പേരാണ് ഈ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്. കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ മാരത്തോണാകും ഇതെന്നാണ് കണക്കുകൂട്ടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com