ADVERTISEMENT

വിദൂര ഗ്രഹമായ പൻഡോറയിലെ അദ്ഭുതങ്ങളും സാഹസികതയുമെല്ലാം സിനിമകളിലൂടെഅമ്പരപ്പിച്ചിരുന്നു. എന്നാലിതാ അവതാർ ഫിലിം സീരീസിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഓപ്പൺ വേൾഡ് ആക്ഷൻ-അഡ്വഞ്ചർ ഗെയിം എത്തിയിരിക്കുന്നു- അവതാർ: ഫ്രോണ്ടിയേഴ്‌സ് ഓഫ് പൻഡോറ.  മാസ്സീവ് എന്റർടൈൻമെന്റാണ്  ഗെയിം  വികസിപ്പിച്ചത്. യുബിസോഫ്റ്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്

ഡയറക്ടർമാരായ മാഗ്നസ് ജാൻസെൻ, ഡിറ്റെ ഡീൻഫെൽഡ് എന്നിവരുടെ നേതൃത്വത്തിലുള്ള ഡെവലപ്മെന്റ് ടീം, സ്നോഡ്രോപ്പ് എന്‍ജിന്‍ ഉപയോഗിച്ച് ഒരു മികച്ച അനുഭവം സൃഷ്ടിക്കാൻ പ്രയത്നിച്ചിട്ടുണ്ട് . ഗെയിമിന്റെ സംഗീതം ഒരുക്കിയത് പിനാർ ടോപ്രക് ആണ്. സിംഗിൾ-പ്ലെയർ, മൾട്ടിപ്ലെയർ മോഡുകൾ വാഗ്ദാനം ചെയ്യുന്നു, ഇത് കളിക്കാരെ  പൻഡോറയിലെ വിശാലമായ തുറന്ന ലോകം വ്യത്യസ്ത രീതികളിൽ പര്യവേക്ഷണം ചെയ്യാൻ അനുവദിക്കുന്നു. ആവേശകരമായ ആക്ഷനും സാഹസിക ഘടകങ്ങളും പ്രദാനം ചെയ്യുന്ന ആക്ഷൻ-അഡ്വഞ്ചർ വിഭാഗത്തിലാണ് ഗെയിം വരുന്നത്.

avatar-game-1 - 1
ubisoft

നീലിമയാർന്ന ചർമ്മവും നീണ്ട വാലുമായി സവിശേഷ ബുദ്ധിയാർജ്ജിച്ച നാവികളായി മാറി പൻഡോറയിലൂടെ ആകാശയാത്ര നടത്താൻ ഈ ഗെയിം അനുവദിക്കുന്നു. പൻഡോറയിൽ ഇതുവരെ നാം കാണാത്ത വെസ്റ്റേൺ ഫ്രണ്ടിയറിലൂടെയായിരിക്കും പോരാടുകയും യാത്ര ചെയ്യുകയും ചെയ്യുക.  റിസോഴ്‌സ് ഡെവലപ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ (ആർ‌ഡി‌എ) വളർത്തി ആയോധന കലകളെല്ലാം അഭ്യസിപ്പിച്ച നവിയായാരിക്കും നമ്മുടെ ഗെയിം അവതാർ. നിങ്ങളുടെ കഥാപാത്രത്തിന് നാവി സെൻസസ് എന്ന ഒരു കഴിവുണ്ട് , അത് പൻഡോറയുടെ ഭൂമിയെയും  ജീവജാലങ്ങളെയും വ്യത്യസ്തമായി സമീപിക്കാൻ നിങ്ങളെ അനുവദിക്കുന്നു. 

പൻഡോറയുടെ പ്രകൃതി വിഭവങ്ങൾ മോഷ്ടിക്കുന്നതിനായി മനുഷ്യർ സ്ഥാപിച്ച ഖനന ഔട്ട്‌പോസ്റ്റുകളോ ബേസുകളോ പ്രവർത്തനരഹിതമാക്കുക എന്നതുൾപ്പെടെയുള്ള ടാസ്കുകളാണ് ലഭിക്കുക. എന്നാൽ റിസോഴ്‌സ് ഡെവലപ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്റെ ഓരോ ഔട്ട്‌പോസ്റ്റിലും കനത്ത കാവലുണ്ട്. വില്ലുപയോഗിച്ചാകും ശത്രുക്കളെ ദുർബലപ്പെടുത്തേണ്ടത്.

avatar-game-3 - 1
ubisoft

Avatar: Frontiers of Pandora ഇപ്പോൾ PS5, Xbox Series X|S, PC, Amazon Luna എന്നിവയിൽ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com