കേരളത്തിലെ മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ ഇടിവ്; ജിയോയ്ക്ക് വളർച്ച
![Jio-Sim ജിയോ സിം കാർഡുകൾ File Photo by INDRANIL MUKHERJEE / AFP](https://img-mm.manoramaonline.com/content/dam/mm/mo/premium/life/images/2023/5/3/JIO-Simcards-Three.jpg?w=1120&h=583)
Mail This Article
ഏറ്റവും പുതിയ ട്രായ് റിപ്പോർട്ട് പ്രകാരം, കേരളത്തിൽ, 2022 ഒക്ടോബർ മുതൽ 2023 ഒക്ടോബർ വരെ, മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ 0.18% നേരിയ ഇടിവ് നേരിടുന്നുണ്ടെങ്കിലും, പുതിയ വരിക്കാരെ നേടുന്നതിൽ ജിയോ ശക്തമായ 9.22% വളർച്ച രേഖപ്പെടുത്തി. ഒക്ടോബര് 2023 ട്രായ് റിപ്പോർട്ട് പ്രകാരം ജിയോ കേരളത്തിൽ ഒരു ലക്ഷത്തി ഒൻപതിനായിരം ( 109000 ) പുതിയ വരിക്കാരെ നേടി .
കഴിഞ്ഞ ഒരു വർഷ കാലയളവിൽ , (2022 ഒക്ടോബർ മുതൽ 2023 ഒക്ടോബർ വരെ) ജിയോ വരിക്കാരുടെ എണ്ണം ഏകദേശം 9 ലക്ഷം വർദ്ധിച്ചു, 97.5 ലക്ഷത്തിൽ നിന്ന് 1 കോടി 6 ലക്ഷമായി. ഭാരതിയിലും 6.59% വർധനയുണ്ടായി, 5 ലക്ഷത്തിലധികം വരിക്കാരെ ചേർത്തു.
വിഐ കുത്തനെ ഇടിവ് നേരിട്ടു, 7.07% കുറഞ്ഞ്, 10 ലക്ഷത്തിലധികം വരിക്കാരെ നഷ്ടപ്പെട്ടു. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ വയർലെസ് ഉപഭോക്തൃ അടിത്തറയിൽ 4.41 ശതമാനം കുറവുണ്ടായി.
വയർലൈൻ വിഭാഗം മൊത്തം വരിക്കാരുടെ എണ്ണം ടെ 4.97% വർദ്ധിച്ചു. 42.58% വർദ്ധനയോടെ ജിയോ വളർച്ചാ നിരക്കിൽ മുന്നിലെത്തി, 85,000-ത്തിലധികം പുതിയ ഉപയോക്താക്കളെ ചേർത്തു, 17.76% വർധനയോടെ ഭാരതി തൊട്ടുപിന്നിൽ. ബിഎസ്എൻഎല്ലിന്റെ വയർലൈൻ വിഭാഗത്തിൽ 3.33 ശതമാനത്തിന്റെ നേരിയ ഇടിവ് രേഖപ്പെടുത്തി.
![5g 5g](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
പുതിയ ട്രായ് റിപ്പോർട്ട് പ്രകാരം ഒക്ടോബറിൽ രാജ്യത്ത് 31 .6 ലക്ഷം പുതിയ വരിക്കാരെ നേടി ജിയോ ഇന്ത്യയിലെ ഏറ്റവും ശക്തമായ ടെലികോം നെറ്റ്‌വർക്ക് എന്ന സ്ഥാനം ഉറപ്പിച്ചു. നിലവിൽ രാജ്യത്തെ മൊബൈൽ വരിക്കാരുടെ 39 % ജിയോ വരിക്കാരാണ് .