ADVERTISEMENT

2024 അവസാനത്തോടെ പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 16 പ്രോയിലും 16 പ്രോ മാക്‌സിലും ഒരു പുതിയ ക്യാമറ ബട്ടൺ കൊണ്ടുവരുമെന്ന് അഭ്യൂഹം. പുതിയ ക്യാപ്ചർ ബട്ടൺ സൂം ക്രമീകരിക്കാനും വി‍ഡിയോ റെക്കോർഡ് ചെയ്യാനും അനുവദിക്കും. ഹൊറിസോണ്ടൽ വിഡിയോ ഷൂട്ട് ചെയ്യുന്നതിനായുള്ള ഡിജിറ്റൽ ക്യാമറ ബദലായി ഈ ഫോൺ അവതരിപ്പിക്കുമെന്നാണ് സൂചന.

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

∙പ്രോയ്‌ക്കായി പ്രതീക്ഷിക്കുന്ന  6.3", 6.9" എന്നീ വലുപ്പങ്ങൾ

∙പുതിയ "ക്യാപ്ചർ" ബട്ടൺ

∙സോളിഡ്-സ്റ്റേറ്റ് വോളിയം ബട്ടൺ

∙പെരിസ്‌കോപ്പ് സൂം ലെൻസ്

iphone-g - 1

∙വേഗതയേറിയ എ-സീരീസ് ചിപ്പ്

∙വൈഫൈ 7

ഏറ്റവും പുതിയ ഫോണുകൾ ഐഫോൺ 15 സീരീസിലെ നാല് മോഡലുകളിലേക്കും ഡൈനാമിക് ഐലൻഡ്, 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കൊണ്ടുവന്നിരുന്നു, അതേപോലെയാണ് ഐഫോൺ 16 മോഡലുകൾ ഒരു പുതിയ ഹാർഡ്‌വെയർ സവിശേഷതയോടെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

Image Credit: husayno/Istock
Image Credit: husayno/Istock

ഈ മാസം ആദ്യം, ടിഎഫ് സെക്യൂരിറ്റീസ് ഇന്റർനാഷണൽ അനലിസ്റ്റ് മിങ്-ചി കുവോ ഐഫോൺ 16 പ്രോയിൽ നവീകരിച്ച അൾട്രാ വൈഡ് ആംഗിൾ, ടെലിഫോട്ടോ ക്യാമറകൾ എന്നിവ ഉണ്ടായിരിക്കുമെന്നു പ്രവചിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com