ADVERTISEMENT

ടെലികോം ബ്രാന്‍ഡ് ആയ വി(VI) കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി നെറ്റ്‌വർക് അനുഭവങ്ങള്‍  മെച്ചപ്പെടുത്തിയതായി അറിയിച്ചു. ഉയര്‍ന്ന കാര്യക്ഷമതയുള്ള 900 മെഗാഹെര്‍ട്ട്സ് സ്പെക്ട്രമാണ് കേരളത്തിലെ 950ൽ അധികം സൈറ്റുകളിലായി കഴിഞ്ഞ 3 മാസങ്ങളില്‍ അധികമായി  സ്ഥാപിച്ചത്.

സംസ്ഥാനത്തെ 2500-ല്‍ ഏറെ സൈറ്റുകളില്‍ കാര്യക്ഷമതയും വര്‍ധിപ്പിച്ചു.  കൊച്ചി, കണ്ണൂര്‍, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, മറ്റ് വലിയ  പട്ടണങ്ങള്‍ എന്നിവിടങ്ങളിലെ വി  ഉപഭോക്താക്കള്‍ക്ക്  വീടുകളിലും വാണിജ്യ  സ്ഥലങ്ങളിലും ഉയര്‍ന്ന വ്യക്തതയുള്ള  വോയ്സും ഡാറ്റയും  ലഭിക്കുന്നുണ്ട്. 

ലോകോത്തര ഡിജിറ്റല്‍  അനുഭവങ്ങള്‍ നല്‍കാനും കണക്ട്  ആയിരിക്കാനും വേണ്ടി  ഏറ്റവും ഉയര്‍ന്ന പ്രതിബദ്ധതയാണ്  വി പുലര്‍ത്തുന്നതെന്ന് വോഡഫോണ്‍  ഐഡിയ കേരളാ-തമിഴ്നാട് ക്ലസ്റ്റര്‍  ബിസിനസ് മേധാവി  ആര്‍ ശാന്താറാം  പറഞ്ഞു. ജോലി, പഠനം, സമൂഹമാധ്യമങ്ങൾ, വിനോദം,  ഇ-കോമേഴ്സ്  ആയാലും മറ്റ്  ഡിജിറ്റല്‍ സേവനങ്ങള്‍  എന്നിങ്ങനെ ഏതായാലും  വി നെറ്റ്‌വർക്കിലൂടെ ഇതു  ലഭ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

900 മെഗാഹെര്‍ട്ട്സ്, 1800 മെഗാഹെര്‍ട്ട്സ്, 2100 മെഗാഹെര്‍ട്ട്സ്, 2300 മെഗാഹെര്‍ട്ട്സ്, 2500 മെഗാഹെര്‍ട്ട്സ് തുടങ്ങിയ  വിവിധ ബാന്‍ഡുകളിലായി 114.8 മെഗാഹെര്‍ട്ട്സ് സ്പെക്ട്രത്തിലൂടെ  കേരളത്തില്‍ എല്‍ടിഇ നെറ്റ്‌വർക്കിൽ ഏറ്റവും  വലിയ സ്പെക്ട്രം  കൈവശമുള്ളതിനാൽ കേരളത്തിലെ  ഏറ്റവും മികച്ച  ടെലികോം സേവനദാതാവായി  മാറുകയാണെന്നു കമ്പനി പറയുന്നു.

English Summary:

VI Enhances Network Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com