ADVERTISEMENT

ഡിജിറ്റൽ സേവന കമ്പനിയായ റിലയൻസ് ജിയോയും മുൻനിരയിലുള്ള ബ്രാൻഡായ വൺപ്ലസും ഇന്ത്യയിൽ 5ജി സാങ്കേതികവിദ്യയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സഹകരണം ഉപയോക്താക്കൾക്ക് പുതിയ അനുഭവങ്ങൾ നൽകുന്നതിന് ജിയോയുടെയും വൺപ്ലസിന്റെയും സാങ്കേതിക നവീകരണവും അടിസ്ഥാന സൗകര്യങ്ങളും ഒരുമിച്ച് കൊണ്ടുവരും.

Photo Credit : Pau BARRENA / AFP
Photo Credit : Pau BARRENA / AFP

വൺ പ്ലസിനും ജിയോട്രൂ 5ജി ഉപയോക്താക്കൾക്കും കൂടുതൽ മികച്ച നെറ്റ്‌വർക്ക് അനുഭവവും നൽകാനാണ് വൺപ്ലസും ജിയോയും തമ്മിലുള്ള സഖ്യം ലക്ഷ്യമിടുന്നത്. ഈ സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിന്,രണ്ട് ബ്രാൻഡുകളും അത്യാധുനിക 5ജി ഇന്നോവേഷൻ ലാബ് നിർമിക്കുമെന്ന് പ്രഖ്യാപിച്ചു. ജിയോയും വൺപ്ലസ് ഇന്ത്യയും ഒരുമിച്ച് രാജ്യത്തെ 5ജി ലാൻഡ്‌സ്‌കേപ്പ് പുനർനിർവചിക്കുന്നതിന്, ഉപയോക്താക്കൾക്ക് മുന്നിലുള്ള പരിധിയില്ലാത്ത സാധ്യതകളിലേക്ക് ഒരു കാഴ്ച നൽകുന്നുവെന്നും വൺപ്ലസ് വക്താവ് പറഞ്ഞു.

അടുത്ത കുറച്ച് മാസങ്ങളിൽ, ഉപയോക്താക്കൾക്ക് മികച്ചതും മെച്ചപ്പെടുത്തിയതുമായ ഗെയിമിങ്ങ്, സ്ട്രീമിങ്ങ്, 5 ജിയുടെ മികച്ച ഉപയോഗ അനുഭവം എന്നിവ അനുഭവപ്പെടുമെന്ന് ജിയോ വക്താവ് പറഞ്ഞു. പുതിയ ഫീച്ചറുകൾ വികസിസിപ്പിക്കുന്നതിലും പരീക്ഷണത്തിലും വിപ്ലവം സൃഷ്ടിക്കുന്നതിനൊപ്പം  അന്തിമ ഉപയോക്താക്കളിലേക്ക് ഇത്  വേഗത്തിൽ എത്തിക്കുന്നതിനുമായാണ്  ഈ  സഹകരണം സജ്ജീകരിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com