പ്രൊഫസറുടെ സാഹസികതകളിൽ പങ്കാളിയാകാം, ഇൻഡ്യാന ജോൺസ് ഗെയിം ഉടനെത്തും
Indiana Jones and the Great Circle game
Mail This Article
ബെഥെസ്തയുടെ 'ഇന്ത്യാന ജോൺസ് ആൻഡ് ഗ്രേറ്റ് സർക്കിളിനായി' ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഗെയിം ആരാധകർ. വോൾഫെൻസ്റ്റൈൻ സീരീസിന് പിന്നിലെ സ്റ്റുഡിയോയായ മെഷീൻഗെയിംസ് ആണ് ഈ ഗെയിമിന്റെ നിർമാതാക്കൾ. ഉയർന്ന നിലവാരമുള്ള വിഷ്വലുകളും ഇമേഴ്‌സീവ് ഗെയിംപ്ലേയും പ്രതീക്ഷിക്കാം. മൈക്രോസോഫ്റ്റിൻ്റെ എക്‌സ്‌ബോക്‌സ് ഡെവലപ്പർ ഡയറക്‌ട് ഇവന്റിനിടെ, എക്‌സ്‌ബോക്‌സിനും പിസിക്കും വേണ്ടി പ്രഖ്യാപിച്ച ഇൻഡ്യാന ജോൺസിൻ്റെയും ഗ്രേറ്റ് സർക്കിളിൻ്റെയും ആദ്യ ദൃശ്യം പുറത്തുവന്നിരുന്നു. ഇൻഡ്യാന ജോൺസിനെയും ഗ്രേറ്റ് സർക്കിളിനെയും പിഎസ് 5ലേക്ക് കൊണ്ടുവരുന്നതും പരിഗണിക്കുന്നുണ്ടത്രെ.
കഥ
∙ റൈഡേഴ്‌സ് ഓഫ് ദി ലോസ്റ്റ് ആർക്ക്, ദി ലാസ്റ്റ് ക്രൂസേഡ് എന്നീ സംഭവങ്ങൾക്കിടയിൽ 1937-ൽ ആണ് ഗെയിം നടക്കുന്നത്.
∙ "ഗ്രേറ്റ് സർക്കിളുമായി" ബന്ധിപ്പിച്ചിരിക്കുന്ന ഒരു നിഗൂഢമായ പുരാതന ശക്തിയെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.
ഗെയിംപ്ലേ:
∙പര്യവേക്ഷണം, പോരാട്ടം, പസിൽ പരിഹരിക്കൽ എന്നിവയുള്ള ഒരു ക്ലാസിക് ആക്ഷൻ-സാഹസിക അനുഭവം പ്രതീക്ഷിക്കാം.
ഇൻഡ്യാന ജോൺസ് ഗെയിമിന്റെ പ്രചോദനമായ സിനിമ
ഡോ. ഹെൻറി വാൾട്ടൺ എന്ന ഇൻഡ്യാന ജോൺസ് ജൂനിയർ ആണ് ഫ്രാഞ്ചൈസിയുടെ ടൈറ്റിൽ കഥാപാത്രം. ഏറ്റവും മികച്ചതായി അവതരിപ്പിച്ചത് ഹാരിസൺ ഫോർഡാണ്.
1981-ൽ റൈഡേഴ്സ് ഓഫ് ദി ലോസ്റ്റ് ആർക്ക് എന്ന ചിത്രത്തിലൂടെയാണ് സിനിമകളുെ പരമ്പര ആരംഭിച്ചത് . 1984-ൽ, ഇൻഡ്യാന ജോൺസ് ആൻഡ് ദ ടെമ്പിൾ ഓഫ് ഡൂം എന്ന പ്രീക്വൽ പുറത്തിറങ്ങി, 1989-ൽ ഇൻഡ്യാന ജോൺസ് ആൻഡ് ദി ലാസ്റ്റ് ക്രൂസേഡ്.
2008-ൽ ഇൻഡ്യാന ജോണ്‍സ് ആൻഡ് ദി കിംഗ്ഡം ഓഫ് ദി ക്രിസ്റ്റൽ സ്കൾ എന്ന പേരിൽ നാലാമത്തെ സിനിമ . ഇന്ത്യാന ജോൺസ് ആൻഡ് ദി ഡയൽ ഓഫ് ഡെസ്റ്റിനി എന്ന പേരിൽ അഞ്ചാമത്തെയും അവസാനത്തെയും ചിത്രം 2023 ജൂൺ 30-ന് തിയേറ്ററിൽ റിലീസ് ചെയ്തു .
ജോർജ്ജ് ലൂക്കാസ് ആണ് ഈ പരമ്പര സൃഷ്ടിച്ചത്. ആദ്യ നാല് ചിത്രങ്ങൾ സംവിധാനം ചെയ്തത് സ്റ്റീവൻ സ്പിൽബർഗ് ആയിരുന്നു. അഞ്ചാമത്തെ ചിത്രം സംവിധാനം ചെയ്തത് ജെയിംസ് മാൻഗോൾഡായിരുന്നു.