ADVERTISEMENT

ചാറ്റ്ജിപിടി പോലുള്ള എഐ ചാറ്റ്ബോട്ടുകളുടെ അനന്ത സാധ്യതകൾ നാം മനസ്സിലാക്കി വരുന്നതേയുള്ളൂ. നിത്യജീവിതത്തിൽ നിർമിതബുദ്ധി ഉപയോഗിക്കാവുന്ന സാഹചര്യങ്ങൾക്കു പരിധികളില്ലെന്നതു തെളിയിച്ച് അലക്സാണ്ടർ ഷാദൻ എന്ന യുവാവ് എഐയുടെ സഹായത്തോടെ തന്റെ പങ്കാളിയെ ടിന്‍ഡറിൽ കണ്ടെത്തിയതായി അറിയിച്ചു. ഡേറ്റിങ് ആപ്പുകളിൽ പ്രൊഫൈൽ മെച്ചപ്പെ‌ടുത്താൻ സാധാരണ എഐ ഉപയോഗിക്കാറുണ്ടെങ്കിലും ഇഷ്ടങ്ങൾ കണ്ടെത്താനും അയ്യായിരത്തോളം പ്രൊഫൈലുകളുമായി സംസാരിക്കാനും ചാറ്റ് ബോട്ടുകളുടെ സഹായം തേടിയാണ് അലക്സാണ്ടർ ഷാദൻ വ്യത്യസ്തനായത്.

ഷാദനു വേണ്ടി, ഡേറ്റിങ് ആപ്പിലെ മോശം മാച്ചുകൾ നീക്കുകയും കണ്ടുമുട്ടാനുള്ള തീയതികൾ ബുക്ക് ചെയ്യുകയും അവരോടു പ്രണയാഭ്യർഥന നടത്തുകയുമൊക്കെയാണ് എഐ ചെയ്തതു. ഒരു വര്‍ഷം കൊണ്ടാണ് 5000 പ്രൊഫൈലുകളുമായി ഇയാൾ ബന്ധം സ്ഥാപിച്ചത്.

ഈ സോഫ്റ്റ്‌വെയർ ഡവലപ്പർ പറയുന്നതനുസരിച്ച്, തന്റെ ബന്ധത്തിൽ എഐ വഹിച്ച പങ്കിനെക്കുറിച്ച് ഇപ്പോൾ ജീവിത പങ്കാളിയായ കരീനയ്ക്ക് അറിയില്ലായിരുന്നു. വിവാഹത്തിനായി റജിസ്ട്രി ഓഫിസിൽ അപേക്ഷ സമർപ്പിച്ചതിനു ശേഷമാണ് ഇക്കാര്യം അറിഞ്ഞത്. എന്തായാലും സത്യം അറിഞ്ഞതിന് ശേഷം കരീന ശാന്തമായാണ് പ്രതികരിച്ചതെന്നും ഇപ്പോൾ എഐ ബോട് ഉപയോഗിക്കുന്നില്ലെന്നും ഷദാൻ പറഞ്ഞു.

എഐ ഡേറ്റിങ് കോച്ചായ അട്രാക്‌ഷൻട്രൂത്ത് നടത്തിയ ഒരു സർവേയിൽ, 25 നും 35 നും ഇടയിൽ പ്രായമുള്ള 1,371 പുരുഷന്മാരിൽ 20 ശതമാനം പേരും അവരുടെ ഡേറ്റിങ് ആപ് പ്രൊഫൈൽ ബയോസ് വികസിപ്പിക്കുന്നതിനും "അനുയോജ്യമായത്" കണ്ടെത്തുന്നതിനും ചാറ്റ്ജിപിടി പോലുള്ള നിർമിത ബുദ്ധി ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com