എയ്റോസിങ്ക് ക്വാഡ് അവതരിപ്പിച്ചു ആംബ്രേന്‍
Mail This Article
മെയ്ഡ് ഇൻ ഇന്ത്യ മൾട്ടിഫങ്ഷണൽ 4-ഇൻ-1 ചാർജിങ്ങ് സൊല്യൂഷൻ അവതരിപ്പിച്ചു കൺസ്യൂമർ ഇലക്ട്രോണിക് ബ്രാൻഡായ ആംബ്രേന്‍. എയ്‌റോസിങ്ക് ക്വാഡ്(Ambrane Aerosync) എന്നപേരിൽ വിപണിയിലെത്തിച്ചിരിക്കുന്ന ഉപകരണത്തിനു 1,999 രൂപയാണ് വില . ആമസോണിലും ഫ്ലിപ്കാർട്ടിലും ആംബ്രേന്‍ വെബ്സൈറ്റിലും ഈ പവർബാങ്ക് വാങ്ങാനാകും. വയർലെസ് ചാർജർ, ഫോൺ സ്റ്റാൻഡ്, പവർ ബാങ്ക്, വയർലെസ് പവർബാങ്ക് എന്നിങ്ങനെയുള്ള നിരവധി സവിശേഷതകളാണ് ഒരു ഉപകരണത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
പതിനായിരം എംഎഎച്ച് ലിഥിയം പോളിമർ ബാറ്ററിയാണ് ഈ ഉപകരണത്തിലുള്ളത്. 6 മാസത്തെ വാറന്റിയും കമ്പനി നൽകുന്നു. തിരശ്ചീനമായോ ലംബമായോ ഉള്ള ഒരു മൊബൈൽ ചാർജിങ്ങ് സ്റ്റാൻഡായും ഈ ഉപകരണം പ്രവർത്തിക്കുന്നു
ആംബ്രേൻ എയ്റോസിങ്ക് ക്വാഡ് 4-ഇൻ-1 വയർലെസ് പവർബാങ്ക്
∙കോംപാക്റ്റ് & പോർട്ടബിൾ
∙എൽഇഡി ഡിസ്പ്ലേ
∙ബാറ്ററി കപ്പാസിറ്റി: 10000mAh
∙ഔട്ട്പുട്ട് പോർട്ടുകൾ: 1 ടൈപ്പ്-സി (പിഡി) + 1 യുഎസ്ബി (ക്യുസി)
∙ഇൻപുട്ട് പോർട്ട്: 1 ടൈപ്പ്-സി & 1 മൈക്രോ യുഎസ്ബി
∙QC/PD ഔട്ട്പുട്ട്: 22.5W (പരമാവധി)
∙ഇൻപുട്ട്: 20W (പരമാവധി)
∙വയർലെസ് ഔട്ട്പുട്ട്: 15W (പരമാവധി)
∙180 ദിവസത്തെ വാറന്റി