ADVERTISEMENT

യാഥാർഥ്യമെന്നു തോന്നിക്കുന്ന വിഡിയോകൾ, നിർദേശങ്ങൾ എഴുതി നൽകി സൃഷ്ടിക്കാം. എഐ വിഡിയോ സൃഷ്ടിയെ അടുത്ത തലത്തിലേക്കെത്തിക്കുന്ന അദ്ഭുത ടൂൾ നിർമിച്ചു ലോകത്തെ അമ്പരപ്പിക്കുകയാണ് ഓപ്പണ്‍ എഐ. ഒന്നിലധികം കഥാപാത്രങ്ങൾ, കൃത്യമായ ചലനങ്ങൾ, വിശദമായ പശ്ചാത്തലങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സങ്കീർണമായ രഗങ്ങൾ സ‍ൃഷ്ടിക്കാൻ സോറയ്ക്കു കഴിയുമെന്ന് ഓപ്പൺ എഐ പറയുന്നു. മാത്രമല്ല, നിശ്ചലമായ ചിത്രങ്ങൾ അനിമേറ്റ് ചെയ്യാനും കഴിയും.

ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്മാൻ കമ്പനിയുടെ വിഡിയോ ജനറേഷൻ മോഡലായ സോറയെപ്പറ്റിയുള്ള വിഡിയോ എക്സിൽ പങ്കുവച്ചു. സമൂഹമാധ്യമങ്ങളിലെ ഉപയോക്താക്കളെ നിർദേശങ്ങൾ നൽകാൻ ക്ഷണിച്ചപ്പോൾ നിരവധി അഭിപ്രായങ്ങൾ പങ്കുവയ്ക്കപ്പെട്ടു. വിവിധ മൃഗങ്ങളെ ഉപയോഗിച്ച് സമുദ്രത്തിൽ ഒരു സൈക്കിൾ റേസ് നടത്തണമെന്ന നിർദേശങ്ങളും എത്തി. നിമിഷങ്ങൾക്കുള്ളിൽ സോറ ഈ വാക്കുകളെ അതിശയിപ്പിക്കുന്ന 'റിയലിസ്റ്റിക്' വിഡിയോകളാക്കി മാറ്റി.

ടെക്സ്റ്റ് ടു വിഡിയോ സംവിധാനത്തില്‍ പ്രവർത്തിക്കുന്ന നിരവധി എഐ ടൂളുകൾ അടുത്തിടെ പുറത്തറങ്ങിയിരുന്നു. ഗൂഗിളും മെറ്റയും പോലുള്ള ഭീമന്മാരും മുൻപ് സമാനമായ സാങ്കേതികവിദ്യ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ഓപ്പൺഎഐ ഗുണനിലവാരത്തിന്റെ കാര്യത്തിൽ വളരെയധികം മുന്നോട്ടു പോയി.  എഐ സിസ്റ്റത്തിലെ പിഴവുകൾ തിരിച്ചറിയുന്നതിനും വിഷ്വൽ ആർട്ടിസ്റ്റുകൾ, ഡിസൈനർമാർ, ചലച്ചിത്ര നിർമാതാക്കൾ എന്നിവരിൽനിന്നു ഫീഡ്‌ബാക്ക് നേടുന്നതിനുമായി പരിമിതമായി മാത്രമാണ് സോറ ലഭ്യമാക്കിയിരിക്കുന്നത്. 

സോറ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ല. ഇതുപയോഗിച്ച് ദോഷകരമായ ഉള്ളടക്കങ്ങള്‍ നിര്‍മിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനാ ഘട്ടത്തിലാണ് ഇപ്പോള്‍. നേർക്കാഴ്ചകളെ ഒപ്പിയെടുക്കുന്ന തരത്തിലുള്ള വിഡിയോ നിർമാണത്തിന് അന്ത്യംകുറിക്കുമോ,  ആർക്കും എന്തും ശൂന്യതയിൽനിന്നു നിർമിക്കാനാവുമെന്ന തലത്തിലേക്കു മാറുമോ തുടങ്ങിയ ചോദ്യങ്ങൾ പലരും ഉയര്‍ത്തുന്നു.

ക്യാമറ ആവശ്യമില്ലാതെ സിനിമകൾ 5–6 വർഷത്തിനുള്ളിൽ കാണാമെന്നു താൻ പ്രവചിച്ചിരുന്നെന്നും, 2 വർഷത്തിനുള്ളിൽത്തന്നെ യാഥാർഥ്യമായി മാറുകയാണെന്നും 'ആർആർആർ' പോലെയുള്ള സിനിമകളുടെ ഗ്രാഫിക്സ് ചെയ്ത ശ്രീനിവാസ് മോഹൻ

യഥാർഥ വിഡിയോകളും എഐ നിര്‍മിത വിഡിയോകളും തമ്മിലുള്ള വലിയൊരു സംഘർഷത്തിനു തന്നെ സോറ വഴിയൊരുക്കിയേക്കുമെന്ന ആശങ്കയും ചിലർ പങ്കുവയ്ക്കുന്നു. എന്തായാലും ടെക്നോളജി നമ്മെ കൊണ്ടു ചെന്നെത്തിക്കുന്ന അദ്ഭുതലോകം കാത്തിരുന്നു കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com