ഫോണിലും വാട്സാപ്പിലും തട്ടിപ്പ് കോളുകൾ, വ്യാജന്മാരെ പിടികൂടാന്‍ 'ചക്ഷു'വുമായി കേന്ദ്രം
Mail This Article
ജോലി വാഗ്ദാനം ചെയ്തും, ലോട്ടറിയടിച്ചതായും, മൊബൈൽ ടവർ നൽകാമെന്നും കെവൈസി(KYC) പുതുക്കണമെന്നുമൊക്കെ പറഞ്ഞുള്ള നിരവധി തട്ടിപ്പുകള്‍ ഫോണിലൂടെ അരങ്ങേറുന്നത് നാം കാണാറുണ്ട്. ഇത്തരം തട്ടിപ്പുകളെക്കുറിച്ചു നിരന്തരം ബോധവൽക്കരണം നടക്കുന്നുണ്ടെങ്കിലും ധാരാളം ആളുകൾക്കു പണം നഷ്ടമായിട്ടുണ്ട്.
ഇത്തരം കോളുകൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാനായി ഒരു പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുകയാണ് കേന്ദ്ര ടെലികോം മന്ത്രാലയം.കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും, വ്യാജകോളുകളും വാട്സാപ് സന്ദേശങ്ങളും ഒക്കെ റിപ്പോർട്ട് ചെയ്യാനാണ് ഇത് ഉപയോഗിക്കേണ്ടത് . പണം പോയ സംഭവങ്ങൾ cybercrime.gov.in എന്നതിലും പൊലീസ് അധികൃതരെയുമാണ് അറിയിക്കേണ്ടത്.
∙ ചക്ഷു സാമ്പത്തിക തട്ടിപ്പുകളോ കുറ്റകൃത്യങ്ങളോ കൈകാര്യം ചെയ്യുന്നില്ല.
∙sancharsaathi.gov,in/sfc എന്ന ലിങ്കിൽ പരാതി റജിസ്റ്റര്‍ ചെയ്യാം
∙തട്ടിപ്പുകോൾ ഏതുവഴിയാണ് ലഭിച്ചതെന്നു വ്യക്തമാക്കുക.
∙ സസ്പെക്റ്റഡ് ഫ്രോഡ് കമ്യൂണിക്കേഷൻ കാറ്റഗറിയില്‍ തട്ടിപ്പിന്റെ സ്വഭാവം വ്യക്തമാക്കുക.
∙ പരാതിയുടെ വിവരങ്ങൾ നൽകുക.
∙ കോൾ അല്ലെങ്കിൽ മെസേജ് ലഭിച്ച നമ്പർ നൽകുക, ഒടിപിയിലൂടെ നടപടിക്രമം പൂർത്തിയാക്കാം.