അമ്പട കേമ... ട്രൂകോളറേ, കോൾ വരും മുന്പ് കട്ട് ചെയ്യാം
Mail This Article
സമൂഹമാധ്യമങ്ങളിൽ പതിവില്ലാതെ ട്രൂകോളർ ട്രെൻഡിങ്. സംഭവമെന്താണെന്നു നോക്കിയപ്പോൾ ട്രൂകോളർ ആപ്പിന്റെ ഒരു ഉപയോഗം ഒരാൾ ട്രോൾ ചെയ്തതും മറ്റുചിലർ ഷെയർ ചെയ്തതുമാണ് ട്രൂകോളർ എന്നത് ഇപ്പോൾ വൈറലാകാൻ കാരണം. എന്താണ് ആ ഉപയോഗമെന്നല്ലേ?.
'ഭാവി പ്രവചിക്കുന്ന സംവിധാനം'- ഒരാള്‍ വിളിക്കുമെന്നു നേരത്തേ അറിഞ്ഞു ആ കോൾ കട്ട് ചെയ്യാം. ആരൊക്കെയാണ് വിളിക്കുന്നതെന്ന് മുൻകൂട്ടി അറിയുന്നത് വിവിധ സാഹചര്യങ്ങളിൽ നമ്മെ സഹായിക്കും. അലേർട്ട് കാണുമ്പോൾ, ഒന്നുകിൽ നിങ്ങളുടെ ഫോൺ നിശബ്ദമാക്കി രക്ഷപ്പെടാം, ആ കോൾ അവഗണിക്കാം അല്ലെങ്കിൽ സംസാരിക്കണമെങ്കിൽ ശാന്തമായ സ്ഥലത്തേക്ക് മാറാം. പിന്നെയാണ് അത്ര നല്ലതല്ലാത്ത ഒരു ഐഡിയ. ഫ്ലൈറ്റ് മോഡിലും ഇടാം. ഇതൊക്കെ എങ്ങനെയെന്നല്ലേ?
ഒരു ട്രൂകോളർ ഉപയോക്താവ് വിളിക്കുമ്പോൾ, കോൾ കണക്റ്റുചെയ്യുന്നതിനോ റിങ് ചെയ്യുന്നതിനോ മുമ്പായി ഫോണിൽ ഒരു അറിയിപ്പ് ദൃശ്യമാകും. കോൾ ചെയ്‌ത ഉടൻ, കോളറുടെ ഫോണിൽ നിന്ന് ഫോണിലേക്ക് അലേർട്ട് സുരക്ഷിതമായി അയയ്‌ക്കാൻ അത് ഡാറ്റയോ വൈഫൈയോ ഉപയോഗിക്കുന്നു.
സാധാരണ സെല്ലുലാർ നെറ്റ്‌വർക്കിനേക്കാൾ വേഗതയുള്ളതിനാൽ, യഥാർത്ഥ കോൾ വരുന്നതിന് മുമ്പ് അറിയിപ്പ് ആദ്യം എത്തും. ഈ ഫീച്ചറുകൾ പ്രവർത്തിക്കാൻ അനുമതി ആവശ്യമാണ്. ആപ്പിന്റെ ക്രമീകരണ വിഭാഗത്തിൽ എപ്പോൾ വേണമെങ്കിലും കോൾ അലേർട്ടുകൾ പ്രവർത്തനരഹിതമാക്കാമെന്നതും ശ്രദ്ധിക്കുക.