ആൻഡ്രോയിഡ് 14: എഐ വാൾപേപ്പറുകൾ മുതൽ ഡൈനാമിക് തീം വരെ, ഇഷ്ടത്തിനു മാറ്റാം
Mail This Article
കഴിഞ്ഞവർഷം മെയ് മാസത്തിൽ ഗൂഗിൾ കോൺഫറൻസിൽ ആൻഡ്രോയിഡ് അപ്സൈഡ് ഡൗൺ കേക്ക് ലോഞ്ച് ചെയ്തു, ഗൂഗിൾ പിക്സൽ 8, പിക്സൽ 8 പ്രോ എന്നിവയിലേക്കാണ് ആദ്യം എത്തിയത്. പിന്നീട് സാംസങ്, ഷഓമി, വണ്‍ പ്ലസ് തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളെല്ലാം അപ്ഡേറ്റഡ് ആയ സ്മാർട്ഫോണുകൾ പുറത്തിറക്കി.
ആൻഡ്രോയിഡ് 14–ൽ ഫോണ്ടുകളുടെ വലുപ്പം 200 ശതമാനം വർദ്ധിപ്പിക്കാന്‍ സാധിക്കുമെന്നതും ഇഷ്ടാനുസരണം എല്ലാ ടാബുകളും വിഡ്‍ജറ്റുകളും മാറ്റിമറിക്കാമെന്നതുമായിരുന്നു പ്രത്യേകത.
∙സാംസങ് ഫ്ലാഗ്ഷിപ് ഫോണുകളിലും ഗൂഗിൾ പിക്സൽ ഫോണുകളിലുമാണ് എഐ പ്രോംപ്റ്റ് നൽകി ഫോണുകളിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന എഐ വാൾപേപ്പറുകൾ ഉപയോഗിക്കാൻ കഴിയുന്നത്.
∙ തീം സ്റ്റോറിനെ ആശ്രയിക്കാതെ വാൾപേപ്പർ മാറ്റുമ്പോഴെല്ലാം ഫോണിനു പുതിയ തിം ലഭ്യമാകും.
∙ വ്യത്യസ്‌ത ക്ലോക്ക് സ്‌റ്റൈലുകൾ, വാൾപേപ്പറുകൾ, ഇമോജികൾ എന്നിവ ഉപയോഗിച്ച് ലോക്ക് സ്‌ക്രീൻ ഇഷ്‌ടാനുസൃതമാക്കാനാകും.
∙ഫോണിന്റെ ഫ്ലാഷ്‌ലൈറ്റ് മിന്നിമറയുന്ന സംവിധാനത്തിലൂടെ മീറ്റിങിലായിരിക്കുമ്പോഴും ആവശ്യമായ ഇൻകമിങ് അറിയിപ്പുകൾലഅറിയിക്കും.
∙സ്മാർട്ട്ഫോണിൻ്റെ കൃത്യമായ ബാറ്ററി ഹെൽത്ത് അറിയാനാകും.
∙ ഹെൽത്ത് കണക്ട് എന്നറിയപ്പെടുന്ന ഒരു കേന്ദ്രീകൃത ആരോഗ്യ, ഫിറ്റ്നസ് ഡാറ്റ മാനേജ്മെൻ്റ് സിസ്റ്റം ലഭ്യാമാക്കുന്നുണ്ട്.
∙ സ്മാർട്ട് അസിസ്റ്റൻ്റ് ദിനചര്യകൾ: ഈ സംവിധാനം പുതിയതല്ലെങ്കിലും,ശീലങ്ങളെയും മുൻഗണനകളെയും അടിസ്ഥാനമാക്കി ടാസ്‌ക്കുകൾ ഓട്ടോമേറ്റ് ചെയ്യാൻ കഴിയുന്ന ദിനചര്യകൾ കൂടുതൽ ഫലപ്രദമാക്കാൻ എഐ സഹായിക്കും.
∙ ആൻഡ്രോയിഡ് 14ൽ ഫോൺ വെബ്‌ക്യാം ആയി ഉപയോഗിക്കാനാകും.
∙കോളിലുടനീളം പങ്കാളികളെ ഫ്രെയിമിൽ നിലനിർത്താൻ സ്വയമേവ പാൻ ചെയ്യുകയും സൂം ചെയ്യുകയും ചെയ്യുന്ന ഒരു പുതിയ ഓട്ടോമാറ്റിക് ഫ്രെയിമിങ് ഫീച്ചർ ലഭ്യമാണ്. എല്ലാവരെയും വീഡിയോ മീറ്റിങുകളിൽ ഉൾപ്പെടുത്തുന്നത് വളരെ എളുപ്പമാണ്.
∙ സാഹചര്യത്തെ അടിസ്ഥാനമാക്കി നിങ്ങളുടെ സ്‌ക്രീൻ ക്രമീകരിക്കാൻ വിവിധ ഓപ്‌ഷനുകളും എഐ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് കാലാവസ്ഥ പെട്ടെന്ന് മോശമായി മാറുകയാണെങ്കിൽ, ലോക്ക് സ്‌ക്രീൻ കാലാവസ്ഥാ വിജറ്റ് കൂടുതൽ പ്രാധാന്യമർഹിക്കും.