ADVERTISEMENT

ഏകദേശം 20,000 രൂപയ്ക്ക് ആകർഷകമായ ഫീച്ചറുകളുള്ള സെഡ് 9 അവതരിപ്പിച്ചു ഐക്യൂ. 6.67 ഇഞ്ച് വലുപ്പമുള്ള 120 ഹെർട്സ്  ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയോടൊപ്പം 1800 നിറ്റ്‌സ്  പീക്ക് ബ്രൈറ്റ്‌നെസ്സ് ആണുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രൊസസറാണ് ഐക്യൂ സെഡ്9ൽ വരുന്നത്.

z9-1 - 1
IQOO Z9 5G

50 എംപി സോണി ഓഐഎസ് ക്യാമറയോടൊപ്പം 4കെ വിഡിയോ റെക്കോഡിങ്, സൂപ്പര്‍ നൈറ്റ് മോഡ്, പോട്രെയിറ്റ് സൂം, 50 എംപി അള്‍ട്ര എച്ച്ഡി മോഡ് എന്നീ സവിശേഷതകളുണ്ട്.സെൽഫികൾക്കായി 16 മെഗാപിക്സൽ സെൻസർ ഉൾപ്പെടുത്തിയിട്ടുണ്ട്.  44 വാട്ട് ഫ്‌ളാഷ് ചാര്‍ജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്.

z9-2 - 1
IQOO Z9 5G

ഏറ്റവും പുതിയ ആൻഡ്രോയിഡ്14 OS-ലാണ് പ്രവർത്തിക്കുന്നത്, രണ്ട് വർഷത്തെ ആൻഡ്രോയിഡ് പതിപ്പ് അപ്‌ഗ്രേഡുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഐക്യൂ വാഗ്ദാനം ചെയ്യുന്നു. വലിയ ഡിസ്‌പ്ലേ, നല്ല ക്യാമറകൾ, ദൈർഘ്യമേറിയ ബാറ്ററി ലൈഫ് എന്നിവയുള്ള മിഡ് റേഞ്ച് സ്മാർട്ട്‌ഫോണിനായി തിരയുന്ന ഉപയോക്താക്കൾക്ക് ഐക്യൂ Z9 5G ഒരു നല്ല ഓപ്ഷനാണ്.

അതേസമയം ഹൈ റസല്യൂഷൻ ഡിസ്പ്ലേ, വയർലെസ് ചാർജിങ് എന്നിവയുടെ അഭാവം ഈ റേഞ്ചിലുണ്ട്.ഐക്യൂ സെഡ്9 5ജി യുടെ വില 19,999 രൂപയാണ്, ഇത് ഓഫറുകളോടെ 17,999 രൂപയ്ക്ക് വാങ്ങാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com