ADVERTISEMENT

ട്വിറ്ററിന്റെ (ഇന്നത്തെ എക്സ്) എതിരാളിയെന്ന നിലയിൽ സൃഷ്ടിക്കപ്പെട്ട ഇന്ത്യൻ ആപ്പായ 'കൂ' ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായാണ് റിപ്പോർട്ടുകൾ. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കമ്പനി നേരിടുന്നത്. ജീവനക്കാരുടെ ശമ്പളവും മുടങ്ങി. ഏതെങ്കിലും കമ്പനികൾ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി, എങ്കിലേ മുടങ്ങിയ ശമ്പളം നൽകാനാവൂ.

2020ൽ ആണ് ഇന്ത്യയിൽ കൂ വരുന്നത്.മായങ്ക് ബിദവട്കയും അപ്രമേയ രാധാകൃഷ്ണയും രൂപപ്പെടുത്തിയ ഈ ആപ്പിന്‌റെ ഉപയോക്താക്കളുടെ എണ്ണം ചുരുങ്ങിയ കാലയളവിൽ തന്നെ 30 ലക്ഷം കടന്നിരുന്നു.ട്വിറ്ററിന്‌റെ ഇന്ത്യയിലെ അന്നത്തെ ഉപയോക്താക്കളുടെ ആറിലൊന്നോളം. കൂ ട്വിറ്ററിനെ ഇന്ത്യയിൽ മലർത്തിയടിക്കുമോയെന്ന സംശയം പോലും ഉയർന്നു.

Koo-App-CEO-Aprameya

ടൂറ്റർ എന്ന വേറൊരു പ്രതിയോഗി

ഇതിനും മുൻപ് ടൂറ്റർ എന്ന വേറൊരു ട്വിറ്റർ പ്രതിയോഗി ഇന്ത്യയിൽ വരികയും ഒട്ടേറെപേർ അതിൽ വെരിഫൈഡ് അക്കൗണ്ടുകളുണ്ടാക്കുകയും ചെയ്തിരുന്നു.എന്നാൽ ആദ്യത്തെ ആവേശത്തിനു ശേഷം ടൂറ്റർ വിസ്മൃതിയിലായി.ഇതു തന്നെയാകാം കൂവിലും സംഭവിക്കുന്നതെന്ന് അന്നേ അഭിപ്രായമുണ്ടായിരുന്നു.ട്വിറ്റർ അക്കൗണ്ട് നിലനിർത്തിക്കൊണ്ട് തന്നെ കൂവിൽ അക്കൗണ്ട് എടുക്കുന്നവരാണ് അന്നു കൂടുത‌ലായുണ്ടായിരുന്നത്.സാങ്കേതി കശക്തിയിലും സൗകര്യങ്ങളിലും വിസിബിലിറ്റിയിലും മുന്നിൽ നിൽക്കുന്ന ട്വിറ്ററിലേക്ക് തന്നെ ഇവർ മടങ്ങി.സിഗ്നലിലേക്കു ചേക്കേറിയവർ വാട്‌സാപ്പിൽ മടങ്ങിയെത്തിയതു പോലെ.

ട്വിറ്റർ സെലിബ്രിറ്റികളുടെ സമൂഹമാധ്യമമാണ്.എല്ലാ മേഖലയിലുമുള്ള സെലിബ്രിറ്റികൾ ഇത്രയും സജീവമായ മറ്റൊരു സമൂഹമാധ്യമം വേറെ കാണില്ല.ഉപയോഗിക്കുന്ന ആപ്പു പോലും പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്‌റായേക്കാം എന്നുള്ളതു കൊണ്ട് സെലിബ്രിറ്റികൾ പലരും  ജനപക്ഷ പരിവേഷ സ്വഭാവമുള്ള ട്വിറ്ററിൽ തുടർന്നു.അവരുടെ ആരാധകരും ഇതിനാൽ വിട്ടുപോയില്ല.

ഇലോൺ മസ്ക്. Photo Credit : Hannibal Hanschke / Reuters
ഇലോൺ മസ്ക്. Photo Credit : Hannibal Hanschke / Reuters

 ട്വിറ്ററിനെക്കുറിച്ചുള്ള വിലയിരുത്തൽ

ലോകരാഷ്ട്രീയത്തിലെ പല സംഭവവികാസങ്ങളിലും അക്കാലത്ത് ട്വിറ്റർ ഉണ്ടായിരുന്നു.  2007ലാണു ട്വിറ്റർ ഇന്റർനെറ്റ് ലോകത്തിലേക്ക് എത്തിയത്.ടെക്സസിലെ ഓസ്റ്റിനിൽ നടന്ന സൗത്ത് ബൈ സൗത്ത് വെസ്റ്റ് എന്ന സംഗീതകോൺഫറൻസിൽ ട്വിറ്റർ എന്ന സമൂഹമാധ്യമത്തിന് ഔപചാരികമായ തുടക്കമായി.അതിനും ഒരു വർഷം മുൻപായിരുന്നു ട്വിറ്റർ എന്ന ആശയത്തിനു തുടക്കമായത്.ഇവാൻ വില്യംസ്, ബിസ് സ്റ്റോൺ,നോവ ഗ്ലാസ് എന്നീ ഐടി വിദഗ്ധരാണ് ട്വിറ്ററിനെ വികസിപ്പിച്ചെടുത്തത്.സെലിബ്രിറ്റി ഷൗട്ടൗട്ടുകൾക്ക് ഇത്രയും പറ്റുന്ന ഒരു സമൂഹമാധ്യമം വേറെയില്ലെന്നായിരുന്നു അക്കാലത്ത് പലരുടെയും ട്വിറ്ററിനെക്കുറിച്ചുള്ള വിലയിരുത്തൽ.

കൂ പോലെ തന്നെ ആഗോളതലത്തിൽ ട്വിറ്ററിനു പ്രതിയോഗികൾ എത്തിയിരുന്നു യുഎസിൽ ട്രംപിനെ ട്വിറ്റർ വിലക്കിയതിനെത്തുടർന്ന്  അദ്ദേഹവും അദ്ദേഹത്തിന്‌റെ അസംഖ്യം അനുയായികളും പാർലർ എന്ന ആപ്പിന് വലിയ പ്രചാരം നൽകിയിരുന്നു. എന്നാൽ പാർലർ അത്ര വിജയമായില്ല. മാസ്റ്റഡോൺ, ഗാബ് തുടങ്ങിയ ബദലുകളുണ്ടെങ്കിലും പിൽക്കാലത്ത് ഇലോൺ മസ്ക് ഏറ്റെടുത്ത് എക്സാക്കി മാറ്റിയ ട്വിറ്റർ തന്നെ ഈ രംഗത്ത് ഇന്നും ആശാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com