ADVERTISEMENT

ഭൂമിയിലെ വിവിധ തരം സമ്പത്തുകൾ കണ്ടെത്താനും അളന്നുതിട്ടപ്പെടുത്താനും ഫലപ്രദമായി ഉപയോഗിച്ചുവരുന്ന സങ്കേതമാണ് റിമോട് സെൻസിങ്. ജലം, പാറകൾ, ധാതുദ്രവ്യങ്ങൾ, സസ്യസമ്പത്ത്, എണ്ണനിക്ഷേപം, കടൽവിഭവങ്ങൾ എന്നിവ മാത്രമല്ല, രാജ്യരക്ഷ സംബന്ധിച്ച ശത്രുപക്ഷത്തെ വിവരങ്ങളും കൃത്യതയോടെ തിരിച്ചറിയാനുള്ള സമ്പ്രദായമാണിത്.

വിവരം വഴി വിശകലനം

ഭൂപടനിർമാണം, കാലാവസ്ഥാപ്രവചനം, കൃത്രിമോപഗ്രഹങ്ങൾ, ദേശീയാസൂത്രണം, വികസനം തുടങ്ങി പല രംഗങ്ങളിലും ഇതിന്റെ പ്രയോഗമുണ്ട്. ഗവേഷണാലയങ്ങളടക്കം പലയിടത്തും ജോലിസാധ്യതയുമുണ്ട്.

വിദൂരവസ്തുക്കളുമായി നേരിട്ടു സമ്പർക്കത്തിൽ വരാതെ സെൻസറുകൾ ഉപയോഗിച്ചുള്ള വിവരശേഖരണമാണ് ഇതിന്റെ കാതൽ. വിമാനത്തിൽനിന്നോ കൃത്രിമോപഗ്രഹങ്ങളിൽനിന്നോ പല തരത്തിലും പല നേരങ്ങളിലും രേഖപ്പെടുത്തുന്ന ചിത്രങ്ങൾ വിശകലനം ചെയ്ത് സംയോജിപ്പിച്ചു നിഗമനങ്ങളിലെത്തുന്നതു ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ (ജിഐഎസ്) മേഖലയാണ്.

 

എവിടെ പഠിക്കാം?

∙Indian Institute of Remote Sensing, Dehradun (ISRO)-www.iirs.gov.in:) എംടെക് (റിമോട് സെൻസിങ്ങും ജിഐഎസും)-രണ്ടു വർഷം ii) എംഎസ്‌സി ജിയോ–ഇൻഫർമേഷൻ സയൻസ് & എർത്ത് ഒബ്സർവേഷൻ-18 മാസം iii) പിജി ഡിപ്ലോമ (9 വിഷയങ്ങളിൽ സ്പെഷലൈസേഷൻ)-10 മാസം. നിർദിഷ്ട സയൻസ്, എൻജിനീയറിങ്, അഗ്രികൾചർ, ജ്യോഗ്രഫി, ഫോറസ്ട്രി, ജിയോളജി, ജിയോഫിസിക്സ്, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്/ആപ്ലിക്കേഷൻസ്, എൻവയൺമെന്റ്, ആർക്കിടെക്ചർ, പ്ലാനിങ്, മൈനിങ് വിഷയങ്ങളിലെ ബാച്‌ലർ/മാസ്റ്റർ ബിരുദക്കാർക്ക് അവസരം. iv) സർട്ടിഫിക്കറ്റ് കോഴ്സുകൾ–റിമോട് സെൻസിങ്/ജിയോഇൻഫർമാറ്റിക്സ്–8 ആഴ്ച v) പിഎച്ച്ഡി.

∙Kerala University of Fisheries & Ocean Studies, Kochi–www.kufos.ac.in: എംഎസ്‌സി റിമോട് സെൻസിങ് & ജിഐഎസ്

∙IIT Bombay-Centre of Studies in Resources Engineering: റിമോട് സെൻസിങ്ങും ജിഐഎസും അടങ്ങിയ എംടെക്–ഏതെങ്കിലും ശാഖയിലെ ബിടെക് അഥവാ എംഎസ്‌സി ഉള്ളവർക്ക്.

∙NIT Surathkal: എംടെക് (റിമോട് സെൻസിങ്ങും ജിഐഎസും)–സിവിൽ/മൈനിങ്/എൻവയൺമെന്റൽ/ട്രാൻസ്പോർട്ടേഷൻ/ജിയോ

ഇൻഫർമാറ്റിക്സ് ബിടെക്.

∙NIT Bhopal: എംടെക് ജിയോഇൻഫർമാറ്റിക്സ്–ഏതെങ്കിലും ശാഖയിലെ ബിടെക്.

∙NIT Allahabad: എംടെക് (ജിഐഎസും റിമോട് സെൻസിങ്ങും)–സിവിൽ/കംപ്യൂട്ടർ സയൻസ്/ഐടി/ഇലക്ട്രോണിക്സ്/ജിയോഇൻഫർമാറ്റിക്സ്/മറൈൻ ഇവയൊന്നിലെ ബിടെക് അഥവാ ബിആർക് അഥവാ നിർദിഷ്ട വിഷയങ്ങളിലെ എംഎസ്‌സി.

∙Anna University-Institute of Remote Sensing: ബിഇ (ജിയോഇൻഫർമാറ്റിക്സ്), എംഇ (റിമോട് സെൻസിങ് & ജിയോമാറ്റിക്സ്), എംടെക് (റിമോട് സെൻസിങ്), എംഇ (ജിയോമാറ്റിക്സ്).

∙കേരള സർവകലാശാല സെന്റർ ഫോർ ജിയോ ഇൻഫർമേഷൻ സയൻസ് & ടെക്നോളജി: ഒരു വർഷ പിജി ഡിപ്ലോമാ ഇൻ ജിയോ–ഇൻഫർമേഷൻ സയൻസ് & ടെക്നോളജി. നിർദിഷ്ട പിജി ബിരുദം വേണം. www.cgist.ac.in

 

∙ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി & മാനേജ്മെന്റ് കേരള, തിരുവനന്തപുരം: MSc Geospatial Analytics.

∙IIST, Thiruvananthapuram: എംടെക് ജിയോഇൻഫർമാറ്റിക്സ് (ഇലക്ടീവ്–ജിഐഎസ്).

∙NALSAR, Hyderabad: ഒരുവർഷ പിജി ഡിപ്ലോമ–ജിഐഎസ് & റിമോട് സെൻസിങ് ലാസ് (laws).

∙∙∙

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com