ADVERTISEMENT

2019 മുതൽ സമ്പന്ന രാജ്യങ്ങളിലേക്കു കുടിയേറി പൗരത്വം നേടുന്നവരിലേറെയും ഇന്ത്യൻ പൗരൻമാരെന്നു റിപ്പോർട്ട്. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ–ഓപ്പറേഷൻ ആൻഡ് ഡവലപ്മെന്റ് (ഒഇസിഡി) പുറത്തിറക്കിയ ഇന്റർനാഷനൽ മൈഗ്രേഷൻ ഔട്ട്‌ലുക്കിന്റെ 2023ലെ റിപ്പോർട്ടിലാണ് കുടിയേറ്റത്തിൽ ഇന്ത്യക്കാരാണു മുന്നിലെന്നു വ്യക്തമാക്കിയിട്ടുള്ളത്. യുഎസ്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്നു കൂടുതൽ കുടിയേറ്റം.

2019 ൽ 1.55 ലക്ഷത്തിലേറെ ഇന്ത്യക്കാർ വിദേശരാജ്യങ്ങളിലേക്കു കുടിയേറി.2021ൽ 1.32 ലക്ഷം പേർ കുടിയേറി. 2020 ൽ 2.2 ലക്ഷം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് സമ്പന്ന രാജ്യങ്ങളിലേക്കെത്തി. 2021 ൽ 4 ലക്ഷം പേരാണ് രാജ്യം വിട്ടത്. വിദ്യാർഥികളെ ഒഴിവാക്കിയുള്ളതാണ് ഈ കണക്കുകൾ. 2022 ലെ കണക്കുകൾ റിപ്പോർട്ടിലില്ല. മെക്സിക്കോ, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ കഴിഞ്ഞാൽ കൂടുതൽ കുടിയേറ്റക്കാരുള്ളത്. 

English Summary:

Global Migration From India Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com