ADVERTISEMENT

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഓഹരി സൂചികയായ ബിഎസ്ഇ സെൻസെക്സ് ചരിത്രത്തിലാദ്യമായി ഡിസംബർ 11നു 70,000 പോയിന്റ് കടന്നു. ഡിസംബർ 14 നു സെൻസെക്സ് 70,514.20 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ആദ്യമായാണ് സെൻസെക്സ് 70,000ന് മുകളിൽ ക്ലോസ് ചെയ്യപ്പെടുന്നത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സജീവമായി ട്രേഡ് ചെയ്യപ്പെടുന്ന, പ്രധാന ഇൻഡസ്ട്രികളെയെല്ലാം പ്രതിനിധീകരിക്കുന്ന 30 മുൻനിര കമ്പനികളുടെ ഓഹരികളിൽ നടക്കുന്ന വ്യാപാര തോത്, ഫ്രീഫ്ളോട്ട് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ എന്നിവ അടിസ്ഥാനമാക്കി 1986ലാണ് ബിഎസ്ഇ സെൻസെക്സ് രൂപീകൃതമായത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സെൻസിറ്റീവ് ഇൻഡക്സ് എന്നതിന്റെ ചുരുക്കെഴുത്താണ് ബിഎസ്ഇ സെൻസെക്സ്. മുംബൈ ദലാൽ സ്ട്രീറ്റിലുള്ള ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഏഷ്യയിലെതന്നെ ഏറ്റവും പഴയ സ്റ്റോക്ക് എക്സ്ചേഞ്ചാണ്. 1875 ലാണ് ബിഎസ്ഇ സ്ഥാപിതമായത്.

English Summary:

Bombay Stock Exchange Sensex Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com