താരലേലത്തിലും പ്രഭ കുറയാതെ മിച്ചൽ സ്റ്റാർക്ക്, പ്രതിഫലം 24.75 കോടി

Mail This Article
ഇന്ത്യൻ പ്രിമിയർ ലീഗിന്റെ താരലേല ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം എന്ന റെക്കോർഡ് ഓസ്ട്രേലിയൻ പേസ് ബോളർ മിച്ചൽ സ്റ്റാർക്ക് സ്വന്തമാക്കി. ഡിസംബർ 19 നു ദുബായിൽ നടന്ന ലേലത്തിൽ 24.75 കോടി രൂപയാണു സ്റ്റാർക്കിന്റെ പ്രതിഫലം.
കൊൽക്കത്ത നൈറ്റ്റൈഡേഴ്സാണു റെക്കോർഡ് തുകയ്ക്കു സ്റ്റാർക്കിനെ ടീമിലെ ത്തിച്ചത്. ഇതേ ലേലത്തിൽ സഹതാരം കൂടിയായ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസ് സൃഷ്ടിച്ച 20.50 കോടി രൂപയുടെ (ഹൈദരാബാദ്) റെക്കോർഡാണു സ്റ്റാർക്ക് മറികട ന്നത്.
ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറന്റെ പേരിലായിരുന്നു ഇതേവരെ ഐപിഎൽ ലേല ത്തിലെ ഏറ്റവും ഉയർന്ന തുകയുടെ റെക്കോർഡ്. 2023ൽ 18.50 കോടി രൂപയ്ക്കു പഞ്ചാബ് കിങ്സാണു കറനെ വാങ്ങിയത്. ദുബായ് ലേലത്തിൽ ഹർഷൽ പട്ടേലാണ് ഏറ്റവും വിലയേറിയ ഇന്ത്യൻ താരം.11.75 കോടിക്കു പഞ്ചാബാണു ഹർഷലിനെ സ്വന്ത മാക്കിയത്. ലേലം നിയന്ത്രിച്ച മല്ലിക സാഗർ ഐപിഎലിലെ ആദ്യ വനിതാ ഓക്‌ഷണർ എന്ന നേട്ടം സ്വന്തമാക്കി.