ADVERTISEMENT

ഓസ്ട്രേലിയൻ സ്പിന്നർ നേഥൻ ലയൺ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകൾ തികയ്ക്കുന്ന ലോകത്തെ എട്ടാമത്തെ താരമായി. പാക്കിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിൽ ഫഹീം അഷ്റഫിനെ പുറത്താക്കിയാണ് മുപ്പത്തിയാറുകാരനായ ലയൺ 500 ക്ലബ്ബിൽ ഇടംപിടിച്ചത്. 800 വിക്കറ്റ് നേടിയ ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരനാണ് ടെസ്റ്റിലെ വിക്കറ്റ് വേട്ടയിലെ ഒന്നാമൻ. ഇന്ത്യയിൽനിന്ന് സ്പിന്നർ അനിൽ കുംബ്ലെ (619 വിക്കറ്റ്) മാത്രമാണ് 500 വിക്കറ്റ് ക്ലബ്ബിലുള്ളത്.

English Summary:

Nathan Lyon Wicket Club Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com