പ്രധാനമന്ത്രി പദത്തിലേക്കിത് അഞ്ചാം വരവ്, റെക്കോർഡ് നേട്ടത്തോടെ ഹസീന
Mail This Article
ബംഗ്ലദേശിന്റെ പ്രധാനമന്ത്രിയായി അവാമി ലീഗ് പാർട്ടിയുടെ ഷെയ്ഖ് ഹസീന തുടർച്ചയായ നാലാം തവണയും അധികാരത്തിലെത്തി. ബംഗ്ലദേശിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ഹസീനയുടെ അഞ്ചാമത്തെ വരവാണിത്. ഇതോടെ ബംഗ്ലദേശ് സ്വതന്ത്രമായ ശേഷം ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്നതിന്റെ റെക്കോർഡും ഹസീനയ്ക്കു സ്വന്തമാകും. ഗോപാൽഗഞ്ച്–3 മണ്ഡലത്തിൽ നിന്ന് തുടർച്ചയായ എട്ടാം വിജയമാണ് ഹസീന സ്വന്തമാക്കിയത്. 300 അംഗ ബംഗ്ലദേശ് പാർലമെന്റിൽ 222 സീറ്റ് നേടിയാണ് അവാമി ലീഗ് സഖ്യം അധികാരം നിലനിർത്തിയത്. ജനുവരി 7നു നടന്ന പൊതുതിരഞ്ഞെടുപ്പ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ബഹിഷ്കരിച്ചിരുന്നു.11 സീറ്റുള്ള ജതിയ പാർട്ടിയാണ് രണ്ടാമത്തെ വലിയകക്ഷി. 62 സീറ്റുകളിൽ സ്വതന്ത്രർ വിജയിച്ചു. 1996 ലെ തിരഞ്ഞെടുപ്പിലെ 26.5% പോളിങ്ങിനു ശേഷം ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പാണിത്.