ADVERTISEMENT

രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠത്തിന് വിഖ്യാത ഉറുദു–ഹിന്ദി കവിയും ബോളിവുഡ് ഗാനരചയിതാവും ഓസ്കർ ജേതാവുമായ ഗുൽസാർ, സംസ്കൃത പണ്ഡിതനും എഴുത്തുകാരനും ആത്മീയാചാര്യനുമായ സ്വാമി രാംഭദ്രാചാര്യ എന്നിവർ അർഹരായി. 11 ലക്ഷം രൂപയും പ്രശസ്തിപത്രവും വാഗ്ദേവി ശിൽപവും ഉൾപ്പെട്ടതാണു പുരസ്കാരം. സംവിധായകൻ, തിരക്കഥാകൃത്ത്, കഥാകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയനായ ഗുൽസാർ അറുനൂറിലേറെ ഹിന്ദി സിനിമാ ഗാനങ്ങളുടെ രചയിതാവാണ്. 2009 ൽ ഓസ്കർ നേടിയ സ്‌ലംഡോഗ് മില്യനെയർ സിനിമയിലെ ‘ജയ് ഹോ’ ഗാനത്തിന്റെ രചയിതാവാണ്. മധ്യപ്രദേശിലെ ചിത്രകൂടിൽ തുളസീപീഠ സ്ഥാപകനായ രാംഭദ്രാചാര്യ രണ്ടു മാസം പ്രായമുള്ളപ്പോൾ കാഴ്ചശക്തി നഷ്ടപ്പെട്ട യാളാണ്. 22 ഭാഷകളിൽ സംസാരിക്കാൻ കഴിവു നേടിയ അദ്ദേഹം 240 പുസ്തകങ്ങളുടെ രചയിതാവാണ്. ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റാണു പുരസ്കാര ജേതാക്കളെ നിശ്ചയിക്കുന്നത്.

English Summary:

Njanapeedam Gulzar Swami Rambhadracharya Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com