ADVERTISEMENT

മുംബൈ വേദിയായ എഴുപത്തിയൊന്നാം മിസ് വേൾഡ് സൗന്ദര്യമത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന ഫിസ്കസ്ക (23) കിരീടം സ്വന്തമാക്കി. ലെബനനിൽ നിന്നുള്ള യാസ്മിൻ ഫസ്റ്റ് റണ്ണറപ്പായി. നിലവിലെ മിസ് വേൾഡ് കരോലിന ബിലാസ്ക പുതിയ അവകാശി ക്രിസ്റ്റീന ഫിസ്കസ്കയെ കിരീടം അണിയിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിച്ച സിനി ഷെട്ടി അവസാന 8 പേരിൽ ഉൾപ്പെട്ടു. ന്യൂഡൽഹി വേദിയായ പ്രാഥമിക ഘട്ടത്തിൽ വിജയിച്ച 40 പേരാണു മുംബൈയിലെ ജിയോ വേൾഡ് കൺവൻഷൻ സെന്ററിലെ ഫൈനൽ മത്സരത്തിൽ മാറ്റുരച്ചത്. 28 വർഷത്തിനു ശേഷമാണ് ഇന്ത്യ ലോക സൗന്ദര്യ മത്സരത്തിനു വേദിയാകുന്നത്. 1996 ൽ ബാംഗ്ലൂരിലായിരുന്നു ഇതിനു മുൻപ് ഇന്ത്യ വേദിയൊരുക്കിയത്. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലും മുംബൈയിലെ ജിയോ വേൾഡ് കൺവൻഷൻ സെന്ററിലുമായാണ് ഇത്തവണ സൗന്ദര്യ മത്സരത്തിന്റെ വിവിധ ഘട്ടങ്ങൾക്കു വേദിയൊരുങ്ങിയത്.

English Summary:

Miss World Winner Christina Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com