ADVERTISEMENT

ലോകസമാധാനത്തിനു വേണ്ടി ശബ്ദമുയർത്തിയ യുഎസ് ആണവശാസ്ത്രജ്ഞൻ റോബർട്ട് ഓപ്പൻഹൈമറിന്റെ അസാധാരണ ജീവിതം പ്രമേയമാക്കിയ ‘ഓപ്പൻഹൈമർ’ ഓസ്കർ അവാർഡ് നിശയിൽ 7 പുരസ്കാരങ്ങൾ സ്വന്തമാക്കി. മികച്ച ചിത്രമുൾപ്പെടെയുള്ള പുരസ്കാരങ്ങളാണു ചിത്രം സ്വന്തമാക്കിയത്. ഓപ്പൻഹൈമറിന്റെ സംവിധായകൻ ക്രിസ്റ്റഫർ നോലൻ മികച്ച സംവിധായകനുള്ള ഓസ്കറിന് അർഹനായി. ചിത്രത്തിലെ നായകൻ കിലിയൻ മർഫി മികച്ച നടനും സഹതാരം റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനുമുള്ള ഓസ്കർ നേടി. സിനിമറ്റോഗ്രഫി, ഫിലിം എഡിറ്റിങ്, ഒറിജിനൽ സ്കോർ എന്നീ പുരസ്കാരങ്ങളും ഓപ്പൻഹൈമർ നേടി. ശാസ്ത്രഭാവനയുടെ വിചിത്ര ഭൂമികകളിലൂടെ സഞ്ചരിക്കുന്ന ‘പുവർ തിങ്സി’ൽ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച എമ്മ സ്റ്റോൺ മികച്ച നടിക്കുള്ള ഓസ്കർ സ്വന്തമാക്കി. രാജ്യാന്തര സിനിമയ്ക്കുള്ള പുരസ്കാരം ‘ദ് സോൺ ഓഫ് ഇന്ററസ്റ്റ്’ നേടി. ‌

English Summary:

Oscar Christopher Nolan Winner Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com