ADVERTISEMENT

രാജ്യാന്തര ഹോക്കി ഫെ‍ഡറേഷന്റെ (എഫ്ഐഎച്) അത്‍ലീറ്റ്സ് കമ്മിറ്റിയുടെ അധ്യക്ഷനായി മലയാളി താരം പി.ആർ.ശ്രീജേഷിനെ തിരഞ്ഞെടുത്തു. 2 അധ്യക്ഷരുടെ ഒഴിവിലേക്ക് പുരുഷ വിഭാഗത്തിൽ ശ്രീജേഷിനെയും വനിതകളിൽ ചിലെ താരം കാമില കാരമിനെയുമാണ് നിയമിച്ചത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം എഫ്ഐഎച് സമിതിയുടെ അധ്യക്ഷ പദവിയിലെത്തുന്നത്. താരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എഫ്ഐഎച് എക്സിക്യൂട്ടീവ് ബോർഡിനു മാർഗ നിർദേശം നൽകുകയാണു കമ്മിറ്റിയുടെ പ്രധാന ദൗത്യം. 

English Summary:

Hockey Federation PR Sreejesh current affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com