ADVERTISEMENT

1857

 

1857 ലെ മഹത്തായ കലാപത്തിനു മീററ്റിൽ തുടക്കമായി

 

∙ 1848 ൽ ഡൽഹൗസി പ്രഭു നടപ്പാക്കിയ

ദത്തവകാശ നിരോധന നിയമവും

ബ്രിട്ടിഷ് സർക്കാരിന്റെ മറ്റു നയങ്ങളുമാണു

കലാപത്തിനു വഴിയൊരുക്കിയത്.

 

∙ മൃഗക്കൊഴുപ്പ് ഉപയോഗിച്ചു നിർമിച്ച

വെടിയുണ്ടകൾ കടിച്ചുതുറക്കുന്നതിനെതിരായ

ഇന്ത്യൻ സൈനികരുടെ നിലപാട് കലാപത്തിന്റെ

പെട്ടെന്നുള്ള കാരണമായി.

 

∙ ‘ഫ്യൂഡൽ ഇന്ത്യയുടെ അവസാന ചിറകടി’

എന്നു കലാപത്തെ വിശേഷിപ്പിച്ചതു

ജവാഹർലാൽ നെഹ്റുവാണ്.

 

∙∙∙

 

∙നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കയിലെ

കറുത്ത വർഗക്കാരനായ

ആദ്യ പ്രസിഡന്റായി (1994).

അദ്ദേഹം ചേരിചേരാ പ്രസ്ഥാനത്തിന്റെ

സെക്രട്ടറി ജനറലും ആഫ്രിക്കൻ

നാഷനൽ കോൺഗ്രസ് അധ്യക്ഷനുമായിട്ടുണ്ട്.

 

∙∙∙

 

∙‘കേരള തുളസിദാസൻ’ എന്നറിയപ്പെട്ട

കവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

ജനിച്ചു (1902). തിരുക്കുറളും തുളസീദാസ രാമായണവും

മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി.

 

∙∙∙

 

∙രണ്ടു തവണ എവറസ്റ്റ് കീഴടക്കിയ

ലോകത്തെ ആദ്യ വനിത എന്ന

റെക്കോർഡ് ഇന്ത്യക്കാരി സന്തോഷ് യാദവ്

സ്വന്തമാക്കി (1993). 1992ലാണ് അവർ ആദ്യം എവറസ്റ്റ്

കീഴടക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com