മാനേജർ മുതൽ സെക്യൂരിറ്റി ഒാഫിസർ വരെ; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റിൽ 62 ഒഴിവുകളിൽ നിയമനം
Mail This Article
മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റിൽ 62 ഒഴിവുകളിൽ കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഡിസംബർ 12 വരെ.
∙തസ്തികകൾ: അക്കാദമിക് അസോഷ്യേറ്റ്, മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്), മാനേജർ എച്ച്ആർ, അഡ്മിനിസിട്രേറ്റീവ് ഒാഫിസർ, അസോഷ്യേറ്റ് മാനേജർ (എക്സിക്യൂട്ടീവ് എജ്യുക്കേഷൻ, സിസ്റ്റം ആൻഡ് സോഫ്റ്റ്‌വെയർ, ഹോസ്റ്റൽ), അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ, സെക്രട്ടറി ടു ഡയറക്ടർ, അസിസ്റ്റന്റ് മാനേജർ (പ്ലേസ്മെന്റ്), ഡ്യൂട്ടി സെക്യൂരിറ്റി ഒാഫിസർ, അസിസ്റ്റന്റ് മാനേജർ എക്സിക്യൂട്ടീവ് പ്രോഗ്രാം (എംഡിപി), അസിസ്റ്റന്റ് മാനേജർ (ഒാൺലൈൻ എക്സിക്യൂട്ടീവ് എജ്യുക്കേഷൻ), അസിസ്റ്റന്റ് മാനേജർ (സിസ്റ്റം ആൻഡ് സോഫ്റ്റ്‌വെയർ), ജൂനിയർ പ്രോഗ്രാം മാനേജർ, ജൂനിയർ അസിസ്റ്റന്റ് മാനേജർ (സിഡിഎസ്), ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ (അക്കൗണ്ട്സ്, ഒാഡിറ്റ്), ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ് I, ജൂനിയർ അസിസ്റ്റന്റ്, സെക്യൂരിറ്റി സൂപ്പർവൈസർ, ജൂനിയർ എക്സിക്യൂട്ടീവ് ഗ്രേഡ് I, ജൂനിയർ എക്സിക്യൂട്ടീവ്. www.iimmumbai.ac.in