ADVERTISEMENT

പ്രായം 24 ആണെങ്കിൽ മാസം 1,77,500 രൂപ ശമ്പളം വാങ്ങാം. വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ 317കമ്മിഷൻഡ് ഒാഫിസർ ഒഴിവുകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ത്രീകൾക്കും അവസരമുണ്ട്.

ഡിസംബർ ഒന്നു മുതൽ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. AFCAT(AFCAT-01/2024)/ എൻസിസി സ്പെഷൽ എൻട്രിയിലൂടെയാണ് പ്രവേശനം. അപേക്ഷകർ അവിവാഹിതരായിരിക്കണം.

ഇതു സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ നവംബർ 25–ഡിസംബർ 1 ലക്കത്തിൽ പ്രസിദ്ധീകരിച്ചു.

∙പ്രായം (01.01.2025 ന്): ഫ്ലയിങ് ബ്രാഞ്ച്: 20–24. 2001 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതിയും ഉൾപ്പെടെ). ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നി ക്കൽ/ നോൺ ടെക്നിക്കൽ ബ്രാഞ്ച്): 20–26. 1999 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതിയും ഉൾപ്പെടെ).

∙പരിശീലനം: 2025 ജനുവരിയിൽ ഹൈദരാബാദിൽ പരിശീലനം ആരംഭിക്കും. ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്‌നിക്കൽ ബ്രാഞ്ചിന് 62 ആഴ്‌ചയും ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ ബ്രാഞ്ചിന് 52 ആഴ്‌ചയുമാണു പരിശീലനം.

∙ശമ്പളം (ഫ്ലയിങ് ഓഫിസർ): 56,100–1,77,500. പരിശീലനസമയത്തു ഫ്ലൈറ്റ് കേഡറ്റുകൾക്ക് 56,100 രൂപ സ്റ്റൈപൻഡ് ലഭിക്കും.

∙പരീക്ഷാഫീസ്: 550 രൂപ+ജിഎസ്ടി (എൻസിസി സ്പെഷൽ എൻട്രിയിലേക്ക് ഫീസില്ല).

വിജ്ഞാപനം https://careerindianairforce.cdac.in, https://afcat.cdac.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം കാണുക.

English Summary:

Indian Airforce Commissioned Flying Officer Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com