ADVERTISEMENT

വിവിധ കേന്ദ്ര സേനകളിൽ വൻ അവസരവുമായി സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ വിജ്ഞാപനം. കോൺസ്റ്റബിൾ (ജിഡി), റൈഫിൾമാൻ തസ്തികകളിലെ 26,146 ഒഴിവുകളിലേക്ക് ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. നിലവിലെ ഒഴിവുകളിൽ വർധനയുണ്ടാകും. മുൻ വർഷം 24,369 ഒഴിവുകളിലേക്കായിരുന്നു പ്രാഥമിക വിജ്ഞാപനം. ഒഴിവുകൾ പിന്നീട് 50,187 ആയി ഉയർന്നു.

∙സേനകളും അവസരവും: സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (എസ്എസ്എഫ്) വിഭാഗങ്ങളിൽ കോൺസ്റ്റബിൾ (ജിഡി), അസം റൈഫിൾസിൽ റൈഫിൾമാൻ (ജിഡി) എന്നിങ്ങനെയാണ് അവസരം. സ്ത്രീകൾക്കും അപേക്ഷിക്കാം.

∙വിഭാഗങ്ങളും ഒഴിവും: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF)–11,025, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF)–6174, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (CRPF)-3337, ഇൻഡോ–ടിബറ്റൻ ബോർഡർ പൊലീസ് (ITBP)–3189, അസം റൈഫിൾസ് (AR)–1490, സശസ്ത്ര സീമാ ബൽ (SSB)–635, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF)–296.

∙വിദ്യാഭ്യാസ യോഗ്യത: മെട്രിക്കുലേഷൻ/പത്താം ക്ലാസ്.

∙ശാരീരിക യോഗ്യത:

പുരുഷൻ: ഉയരം: 170 സെമീ, നെഞ്ചളവ്: 80 സെ.മീ. (വികസിപ്പിക്കുമ്പോൾ 85 സെ.മീ.). (പട്ടികവർഗക്കാർക്ക് യഥാക്രമം 162.5 സെ.മീ, 76–81 സെ.മീ.)

സ്‌ത്രീ: ഉയരം: 157 സെ.മീ. (പട്ടികവർഗക്കാർക്ക് 150 സെ.മീ.), തൂക്കം ഉയരത്തിന് ആനുപാതികം.

∙പ്രായം: 01.01.2024ന് 18–23 (എസ്‌സി/എസ്ടിക്ക് 5 വർഷവും ഒബിസിക്കു 3 വർഷവും ഇളവ്).

∙ശമ്പളം: ലെവൽ 3; 21,700–69,100.

∙തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBE), ശാരീരികക്ഷമതാ പരീക്ഷ, മെഡിക്കൽ ടെസ്റ്റ്, രേഖകളുടെ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ. കായികക്ഷമതാ പരീക്ഷയും (പുരുഷൻമാർ: 24 മിനിറ്റിൽ 5 കിലോമീറ്റർ ഓട്ടം, സ്‌ത്രീകൾ: എട്ടര മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം) നടത്തും

∙പരീക്ഷയും കേന്ദ്രങ്ങളും: ഒബ്ജെക്ടീവ് മാതൃകയിലാണു പരീക്ഷ. മലയാളത്തിലും ചോദ്യങ്ങൾ ലഭിക്കും. എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.

∙പരീക്ഷാഫീസ്: 100 രൂപ (സ്ത്രീകൾ, എസ്‌സി/എസ്ടി വിഭാഗക്കാർ, വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസില്ല). ഓൺലൈനായി ഫീസ് അടയ്ക്കണം.

∙ഓൺലൈൻ റജിസ്ട്രേഷനും വിശദവിവരങ്ങൾക്കും: https://ssc.nic.in

English Summary:

SSC Constable Rifleman Job Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com