ADVERTISEMENT

പത്താം ക്ലാസ്സും ഐടിഐയും പാസായവർക്ക് റെയിൽവേയിൽ ജോലി. 2903 അപ്രന്റിസ് ഒഴിവുകളിലാണ് അവസരം. കൂടാതെ റെയിൽടെൽ കോർപറേഷനിൽ ഗ്രാജ്വേറ്റ്/ഡിപ്ലോമ എൻജിനീയർ അപ്രന്റിസ് അവസരങ്ങളുമുണ്ട്.

സൗത്ത് ഇൗസ്റ്റേൺ റെയിൽവേ: 1785 ഒഴിവ്

കൊൽക്കത്ത ആസ്ഥാനമായ സൗത്ത് ഇൗസ്റ്റേൺ റെയിൽവേയുടെ വർക്‌ഷോപ്പുകളിൽ അപ്രന്റിസ് അവസരം. വിവിധ ട്രേഡുകളിലായി 1785 ഒഴിവ്. ഡിസംബർ 28 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, വെൽഡർ (ജി ആൻഡ് ഇ), മെക്കാനിക് (ഡീസൽ), മെഷിനിസ്റ്റ്, പെയിന്റർ (ജനറൽ), റഫ്രിജറേറ്റർ ആൻഡ് എസി മെക്കാനിക്, ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്, കേബിൾ ജോയിന്റർ/ക്രെയ്ൻ ഒാപ്പറേറ്റർ, കാർപെന്റർ, പെയിന്റർ, വയർമാൻ, വൈൻഡർ (ആർമേച്ചർ), ലൈൻമാൻ, ട്രിമ്മർ, എംഎംടിഎം, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ.

∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് (10+2), ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം (എൻസിവിടി/എസ്‌സിവിടി).

∙പ്രായം: 15–24. അർഹർക്ക് ഇളവ്.

∙സ്റ്റൈപൻഡ്: ചട്ടപ്രകാരം.

∙തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കി.

∙ഫീസ്: 100. ഒാൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്ക് ഫീസില്ല. www.rrcser.co.in

നോർത്ത് ഇൗസ്റ്റേൺ റെയിൽവേ: 1104 ഒഴിവ്

ഗോരഖ്പുർ ആസ്ഥാനമായ നോർത്ത് ഇൗസ്റ്റേൺ റെയിൽവേയുടെ വിവിധ വർക്‌ഷോപ്/യൂണിറ്റുകളിൽ അപ്രന്റിസ് അവസരം. വിവിധ ട്രേഡുകളിലായി 1104 ഒഴിവ്. ഒരു വർഷമാണു പരിശീലനം. ഡിസംബർ 24 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, കാർപെന്റർ, പെയിന്റർ, മെഷിനിസ്റ്റ്, ടർണർ, മെക്കാനിക് ഡീസൽ, ട്രിമ്മർ.

∙യോഗ്യത: 50% മാർക്കോടെ ഹൈസ്കൂൾ/പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. ∙പ്രായം: 15–24. അർഹർക്ക് ഇളവ്.

∙സ്റ്റൈപൻഡ്: ചട്ടപ്രകാരം.

∙തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കി.

∙ഫീസ്: 100. ഒാൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, ഇഡബ്ല്യുഎസ്, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.

www.ner.indianrailways.gov.in

റെയിൽടെൽ: 14 ഒഴിവ്

റെയിൽടെൽ കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിന്റെ കോർപറേറ്റ്, റീജനൽ ഒാഫിസുകളിൽ 14ഗ്രാജ്വേറ്റ്/ഡിപ്ലോമ എൻജിനീയർ അപ്രന്റിസ് അവസരം. ഒരു വർഷ പരിശീലനം. എറണാകുളത്തും ഒഴിവ്. ഡിസംബർ 15 വരെ അപേക്ഷിക്കാം.

∙ഒഴിവുള്ള വിഭാഗങ്ങൾ: ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയറിങ്.

www.railtelindia.com

English Summary:

Railway Apprentice Vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com