ADVERTISEMENT

എയർപോർട്ടുകളിൽ ജോലി സ്വന്തമാക്കാൻ പത്താം ക്ലാസ്, ബിരുദ യോഗ്യതക്കാർക്ക് സുവർണ്ണാവസരം. എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിനു കീഴിലുള്ള എയർപോർട്ടുകളിൽ 1193 ഒഴിവുകളാണുള്ളത്. കേരളത്തിൽ കൊച്ചി, കോഴിക്കോട്, കണ്ണൂർ എയർപോർട്ടുകളിലും ഒഴിവുണ്ട്. സ്ത്രീകൾക്കും അപേക്ഷിക്കാം. 3 വർഷ കരാർ നിയമനമാണ്, നീട്ടിക്കിട്ടാം.

മുംബൈ: 828 ഒഴിവ്

മുബൈയിലെ ഛത്രപതി ശിവജി മഹാരാജ് ഇന്റർനാഷനൽ എയർപോർട്ടിൽ 828 ഒഴിവ്. ഇന്റർവ്യൂ ഡിസംബർ 18 മുതൽ 23 വരെ മുംബൈയിൽ.

∙തസ്തികകളും ഒഴിവും: കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (217), സീനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (178), യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ (167), റാംപ് സർവീസ് എക്സിക്യൂട്ടീവ് (138), ഡ്യൂട്ടി ഒാഫിസർ-പാസഞ്ചർ (30), ഡ്യൂട്ടി മാനേജർ-റാംപ് (28), ജൂനിയർ ഒാഫിസർ-ടെക്നിക്കൽ (24), ഡ്യൂട്ടി മാനേജർ-പാസഞ്ചർ (19), ജൂനിയർ ഒാഫിസർ-കാർഗോ (9), ഡ്യൂട്ടി ഒാഫിസർ-കാർഗോ (8), ഡപ്യൂട്ടി മാനേജർ റാംപ്/മെയിന്റനൻസ് (7), ഡ്യൂട്ടി മാനേജർ-കാർഗോ (3).

പ്രധാന തസ്തികകളുടെ യോഗ്യത, പ്രായപരിധി, ശമ്പളം:

∙കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (217): ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലിഷ്, ഹിന്ദിയിൽ പ്രാവീണ്യം, 28; 25,980.

∙സീനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (178): ബിരുദം, 5 വർഷ പരിചയം, കംപ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം; 35; 26,980.

∙യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ (167): പത്താം ക്ലാസ് ജയം, എച്ച്എംവി ഡ്രൈവിങ് ലൈസൻസ്; 28; 23,640.

∙റാംപ് സർവീസ് എക്സിക്യൂട്ടീവ് (138): 3 വർഷ ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/പ്രൊഡക്‌ഷൻ/ഇലക്ട്രോണിക്സ്/ഒാട്ടമൊബീൽ) അല്ലെങ്കിൽ ഐടിഐ വിത് എൻസിടിവിടി (മോട്ടർ വെഹിക്കിൾ ഒാട്ടോ ഇലക്ട്രിക്കൽ/എയർ കണ്ടീഷനിങ്/ഡീസൽ മെക്കാനിക്/ബെഞ്ച് ഫിറ്റർ/വെൽഡർ); എച്ച്എംവി; 28; 25,980 (വെൽഡർ ട്രേഡുകാർ ഒരു വർഷ പരിചയം/ പരിശീലനം നേടിയിരിക്കണം).

∙ഫീസ്: 500 രൂപ. ഡിഡിയായി അടയ്ക്കണം. പട്ടികവിഭാഗം, വിമുക്തഭടൻമാർക്കു ഫീസില്ല.

തമിഴ്നാട്ടിൽ 148 ഒഴിവ്

ചെന്നൈ, മധുരൈ, ട്രിച്ചി, കോയമ്പത്തൂർ എയർപോർട്ടുകളിലായി 148 ഒഴിവ്. ഇന്റർവ്യൂ ഡിസംബർ 26, 27, 29, 30 തീയതികളിൽ ചെന്നൈയിൽ.

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:

∙ഡ്യൂട്ടി മാനേജർ-പാസഞ്ചർ: ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, 16 വർഷ പരിചയം; 55; 45,000.

∙ഡ്യൂട്ടി ഒാഫിസർ-പാസഞ്ചർ: ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, 12 വർഷ പരിചയം; 50; 32,200.

∙കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്: ബിരുദം, കംപ്യൂട്ടർ അറിവ്, ഇംഗ്ലിഷ്, ഹിന്ദിയിൽ പ്രാവീണ്യം, 28; 23,640- 25,980.

∙ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്: പ്ലസ് ടു, കംപ്യൂട്ടർ അറിവ്, ഇംഗ്ലിഷ്, ഹിന്ദിയിൽ പ്രാവീണ്യം, 28; 20,130-23,640.

∙യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ: പത്താം ക്ലാസ് ജയം, എച്ച്എംവി ഡ്രൈവിങ് ലൈസൻസ്; 28; 20,130.

∙ഹാൻഡിമാൻ: പത്താം ക്ലാസ് ജയം, ഇംഗ്ലിഷിൽ പ്രാവീണ്യം, ഹിന്ദി, പ്രാദേശിക ഭാഷ എന്നിവയിൽ അറിവ് അഭികാമ്യം; 28; 17,850.

∙ഫീസ്: 500. ഡിഡിയായി അടയ്ക്കണം. പട്ടികവിഭാഗം, വിമുക്തഭടൻമാർക്കു ഫീസില്ല.

കൊച്ചി, കോഴിക്കോട്, കണ്ണൂർ:

128 കസ്റ്റമർ എക്സിക്യൂട്ടീവ്

കൊച്ചി, കോഴിക്കോട്, കണ്ണൂർ എയർപോർട്ടുകളിൽ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് തസ്തികകളിൽ അവസരം. 128 ഒഴിവ്. ഇന്റർവ്യൂ ഡിസംബർ 18, 20, 22 തീയതികളിൽ കൊച്ചിയിൽ. ഒഴിവ്: കണ്ണൂർ-50, കൊച്ചി-47, കോഴിക്കോട്-31.

യോഗ്യത, പ്രായപരിധി, ശമ്പളം:

∙കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്: ബിരുദം, കംപ്യൂട്ടർ അറിവ്, ഇംഗ്ലിഷ്, ഹിന്ദിയിൽ പ്രാവീണ്യം, 28; 23,640.

∙ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്: പ്ലസ് ടു, കംപ്യൂട്ടർ അറിവ്, ഇംഗ്ലിഷ്, ഹിന്ദിയിൽ പ്രാവീണ്യം, 28; 20,130.

∙ഫീസ്: 500. ഡിഡിയായി അടയ്ക്കണം. പട്ടികവിഭാഗം, വിമുക്തഭടൻമാർക്കു ഫീസില്ല.

അഹമ്മദാബാദ്: 89 ഒഴിവ്

അഹമ്മദാബാദ് എയർപോർട്ടിൽ 89 ഒഴിവ്. ഇന്റർവ്യൂ ഡിസംബർ 27-30 വരെ അഹമ്മദാബാദ്.

∙ തസ്തികകൾ: ഡ്യൂട്ടി ഒാഫിസർ, ജൂനിയർ ഒാഫിസർ- പാസഞ്ചർ, ജൂനിയർ ഒാഫിസർ- ടെക്നിക്കൽ, കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, റാംപ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡിവുമൺ. 

യോഗ്യതകൾക്കും മറ്റു വിശദവിവരങ്ങൾക്കും www.aiasl.in സന്ദർശിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com