ADVERTISEMENT

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ ടെക്നിഷ്യൻ, ഗ്രാജ്വേറ്റ്, ട്രേഡ് അപ്രന്റിസ് അവസരം. 1820 ഒഴിവ്.

തമിഴ്നാട് & പുതുച്ചേരി, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, മധ്യപ്രദേശ്, ചത്തീസ്ഗഡ്, ബംഗാൾ, ബിഹാർ, ഒഡിഷ, ജാർഖണ്ഡ്, അസം, സിക്കിം, ത്രിപുര, നാഗാലാൻഡ്, മിസോറം, മേഘാലയ, മണിപ്പുർ, അരുണാചൽ പ്രദേശ്, ഡൽഹി, ഹരിയാന, പഞ്ചാബ്, ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണു നിയമനം. 6 മാസം- ഒരു വർഷ പരിശീലനം. ജനുവരി 5 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തികയും യോഗ്യതയും:

∙ട്രേഡ് അപ്രന്റിസ് (ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷിനിസ്റ്റ്): പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (എൻസിവടി/എസ്‌സിവിടി).

∙ടെക്നിഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്): ബന്ധപ്പെട്ട വിഭാഗത്തിൽ 50% മാർക്കോടെ എൻജിനീയറിങ് ഡിപ്ലോമ.

∙ഗ്രാജ്വേറ്റ് അപ്രന്റിസ് (ബിഎ/ബിഎസ്‌സി/ബികോം/ബിബിഎ): 50% മാർക്കോടെ ഏതെങ്കിലും ബിരുദം.

∙ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഒാപ്പറേറ്റർ (ഫ്രഷർ): 50% മാർക്കോടെ പ്ലസ് ടു (ബിരുദത്തിനു താഴെ).

∙ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഒാപ്പറേറ്റർ (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ): 50% മാർക്കോടെ പ്ലസ് ടു (ബിരുദത്തിനു താഴെ), ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഒാപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ്.

∙ട്രേഡ് അപ്രന്റിസ്-റീട്ടെയിൽ സെയിൽസ് അസോഷ്യേറ്റ് (ഫ്രഷർ): 50% മാർക്കോടെ പ്ലസ് ടു (ബിരുദത്തിനു താഴെ).

∙ട്രേഡ് അപ്രന്റിസ്-റീട്ടെയിൽ സെയിൽസ് അസോഷ്യേറ്റ് (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ): 50% മാർക്കോടെ പ്ലസ് ടു (ബിരുദത്തിനു താഴെ), റീട്ടെയിൽ ട്രെയിനി അസോഷ്യേറ്റ് സ്കിൽ സർട്ടിഫിക്കറ്റ്.

പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45% മാർക്ക് മതി.

∙പ്രായം: 18–24. അർഹർക്കു പ്രായം, മാർക്ക് എന്നിവയിൽ ഇളവുണ്ട്.

∙സ്റ്റൈപൻഡ്: അപ്രന്റിസ് ചട്ടപ്രകാരം. www.iocl.com

English Summary:

IOCL Apprentice Job Vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com