ADVERTISEMENT

പൊതുമേഖലയിലെ നാഷനൽ ഇൻഷുറൻസ് കമ്പനിയിൽ അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസർ അവസരം. 274 ഒഴിവ്. സ്കെയിൽ–1 കേഡർ തസ്തികയാണ്. ജനുവരി 22 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ശമ്പളം: 50,925-96,765.

ജനറലിസ്റ്റ് വിഭാഗത്തിൽ 132 ഒഴിവുണ്ട്. സ്പെഷലിസ്റ്റ് വിഭാഗത്തിൽ ഫിനാൻസ് (30), ഡോക്ടർ (28 ഒഴിവ്), ഹിന്ദി (രാജ്ഭാഷ) ഓഫിസർ (22), ലീഗൽ (20), ഐടി (20), ഓട്ടമൊബീൽ എൻജിനീയർ (20), ആക്ച്വേറിയൽ (2) എന്നിങ്ങനെയാണ് മറ്റവസരം.

ജനറലിസ്റ്റ് തസ്തികയുടെ വിശദാംശങ്ങൾ:

∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം. ഏതെങ്കിലും ഒരു യോഗ്യത 60% മാർക്കോടെ നേടിയിരിക്കണം. (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55%).

∙പ്രായം (01.12.2023 ന്): 21–30 (പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കും ഡിപ്പാർട്മെന്റൽ അപേക്ഷകർക്കും ഇളവുണ്ട്).

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ എക്‌സാം, ഇന്റർവ്യൂ എന്നിവയുണ്ടാകും. പ്രിലിമിനറി, മെയിൻ പരീക്ഷകളുണ്ട്. പ്രിലിമിനറി പരീക്ഷയ്ക്ക് എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്.

∙അപേക്ഷാഫീസ്: 1000 രൂപ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 250). ഓൺലൈനായി അടയ്‌ക്കണം.

ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിന്റെ വിശദവിവരങ്ങളും www.nationalinsurance.nic.co.in എന്ന വെബ്‌സൈറ്റിൽ. 

English Summary:

National Insurance Company Officer Vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com