എഐ എൻജിനീയറിങ് സർവീസസിൽ സൂപ്പർവൈസർ, എൻജിനീയർ അവസരങ്ങൾ
Mail This Article
209 അസിസ്റ്റന്റ് സൂപ്പർവൈസർ
എഐ എൻജിനീയറിങ് സർവീസസ് ലിമിറ്റഡിൽ 209 അസിസ്റ്റന്റ് സൂപ്പർവൈസർ അവസരം. ഡൽഹി-87, മുംബൈ-70, തിരുവനന്തപുരം-20, കൊൽക്കത്ത-12, ഹൈദരാബാദ്-10, നാഗ്പുർ-10 എന്നിങ്ങനെ ആകെ 209 ഒഴിവ്. 5 വർഷ കരാർ നിയമനമാണ്. ജനുവരി 15 വരെ അപേക്ഷിക്കാം.
∙യോഗ്യത: ബിഎസ്‌സി/ബികോം/ബിഎ തത്തുല്യം, കംപ്യൂട്ടർ സർട്ടിഫിക്കറ്റ് കോഴ്സ്, ഒരു വർഷ പരിചയം. അല്ലെങ്കിൽ ബിസിഎ/ബിഎസ്‌സി (സിഎസ്)/ഗ്രാജ്വേറ്റ് ഇൻ ഐടി/ സിഎസ്/തത്തുല്യം, ഒരു വർഷ പരിചയം.
∙പ്രായപരിധി: 35.
∙ശമ്പളം: 27,000.
74 ട്രെയിനി
എഐ എൻജിനീയറിങ് സർവീസസ് ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനി അവസരം. ഡൽഹി-24, മുംബൈ-22, തിരുവനന്തപുരം-15, നാഗ്പുർ-7, കൊൽക്കത്ത-3, ഹൈദരാബാദ്-3 എന്നിങ്ങനെ ആകെ 74 ഒഴിവ്. 5 വർഷ കരാർ നിയമനം. ജനുവരി 15 വരെ അപേക്ഷിക്കാം.
60 എൻജിനീയർ
ന്യൂഡൽഹി എഐ എൻജിനീയറിങ് സർവീസസ് ലിമിറ്റഡിൽ 60 എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ (ബി1, ബി2) ഒഴിവ്. ഒബിസി-എൻസിഎൽ, എസ്‌സി, എസ്ടി വിഭാഗക്കാർക്കുള്ള സ്പെഷ്യൽ റിക്രൂട്മെന്റാണ്. 5 വർഷ കരാർ നിയമനം. www.aiesl.in