ADVERTISEMENT

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ (സ്കെയിൽ–1) തസ്തികയിലേക്ക് ജനുവരി 23 വരെ ഓൺലൈനിൽ അപേക്ഷിക്കാം. 250 ഒഴിവ്. ജനറലിസ്റ്റ് വിഭാഗത്തിലാണ് അവസരം.

∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെ (പട്ടികവിഭാഗത്തിന് 55%) ബിരുദം. കംപ്യൂട്ടർ ഓപ്പറേഷൻസ് പരിജ്ഞാനം വേണം.

∙പ്രായം: 21–30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കും യുഐഐസി ജീവനക്കാർക്കും ഇളവുണ്ട്.

യോഗ്യത, പ്രായം എന്നിവ 31.12.2023 അടിസ്ഥാനമാക്കി കണക്കാക്കും.

∙ശമ്പളം: 50,925-96,765

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. പരീക്ഷ ഫെബ്രുവരിയിൽ. ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രമുണ്ട്.

∙അപേക്ഷാഫീസ്: 1000 രൂപ. പട്ടികവിഭാഗം, അംഗപരിമിതർ, ജനറൽ ഇൻഷുറൻസ് കമ്പനി ജീവനക്കാർക്ക് 250 രൂപ. ഓൺലൈനായി ഫീസ് അടയ്‌ക്കാം.

∙ഓൺലൈൻ റജിസ്ട്രേഷൻ: uiic.co.in എന്ന വെബ്‌സൈറ്റ് വഴിയാണ് ഓൺലൈനിൽ അപേക്ഷിക്കേണ്ടത്.

English Summary:

United India Insurance Officer vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com