ഇന്ത്യൻ ഓയിൽ കോർപറേഷനിലെ 473 ഒഴിവിലേക്ക് വേണ്ടത് എൻജിനീയറിങ് ഡിപ്ലോമക്കാരെ; സതേൺ റീജനിലും അവസരം
Mail This Article
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ ഈസ്റ്റേൺ, നോർത്തേൺ, സൗത്ത് ഈസ്റ്റേൺ, സതേൺ, വെസ്റ്റേൺ റീജനുകൾ ഉൾപ്പെടുന്ന പൈപ് ലൈൻ ഡിവിഷനിൽ 473 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. തമിഴ്നാട്, കർണാടക ഉൾപ്പെടുന്ന സതേൺ റീജനിൽ 39 ഒഴിവുകളുണ്ട്. ഫെബ്രുവരി 1 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികയും യോഗ്യതയും:
∙ടെക്നിഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ): മെക്കാനിക്കൽ/ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ.
∙ടെക്നിഷ്യൻ അപ്രന്റിസ് (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ.
∙ടെക്നിഷ്യൻ അപ്രന്റിസ് (ടെലികമ്യൂണിക്കേഷൻ ആൻഡ് ഇൻസ്ട്രുമെന്റേഷൻ): ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് റേഡിയോ കമ്യൂണിക്കേഷൻ /ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് പ്രോസസ് കൺട്രോൾ/ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ.
∙ട്രേഡ് അപ്രന്റിസ് (അസിസ്റ്റന്റ്–ഹ്യുമൻ റിസോഴ്സ്): ബിരുദം.
∙ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്): കൊമേഴ്സ് ബിരുദം.
∙ഡേറ്റ എൻട്രി ഒാപ്പറേറ്റർ (ഫ്രഷർ അപ്രന്റിസ്): പ്ലസ്ടു ജയം (ബിരുദത്തിനു താഴെ).
∙ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഒാപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ്ടു ജയം (ബിരുദത്തിനു താഴെ), ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഒാപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ്.
യോഗ്യത 50 % മാർക്കോടെ നേടിയിരിക്കണം.
∙പ്രായം: 18–24. അർഹർക്ക് മാർക്കിലും പ്രായത്തിലും ഇളവ്.
∙സ്റ്റൈപൻഡ്: ചട്ടപ്രകാരം.