പത്ത് പാസായവർക്ക് റെയിൽവേയിൽ ജോലി; ഓൺലൈൻ അപേക്ഷ ഫെബ്രുവരി 10 വരെ
Mail This Article
ജയ്പുർ ആസ്ഥാനമായ നോർത്ത് വെസ്റ്റേൺ റെയിൽവേയുടെ വിവിധ യൂണിറ്റ്/ വർക്‌ഷോപ്പുകളിൽ 1646 അപ്രന്റിസ് ഒഴിവ്. ഫെബ്രുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙ട്രേഡുകൾ: ഇലക്ട്രിക്കൽ, കാർപെന്റർ, പെയിന്റർ, മേസൺ, പൈപ് ഫിറ്റർ, ഫിറ്റർ, ഡീസൽ മെക്കാനിക്, പവർ ഇലക്ട്രീഷ്യൻ, ഇലക്ട്രീഷ്യൻ, വെൽഡർ, മെക്കാനിക്കൽ, എസ് ആൻഡ് ടി, സി ആൻഡ് ഡബ്ല്യു, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, മെഷിനിസ്റ്റ്.
∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്‌സിവിടി).
∙പ്രായം: 15–24. അർഹർക്ക് ഇളവ്.
∙സ്റ്റൈപെൻഡ്: ചട്ടപ്രകാരം.
∙തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്കിന്റെ അടിസ്‌ഥാനത്തിൽ.
∙ഫീസ്: 100. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. ഒാൺലൈനായി ഫീസടയ്ക്കാം. www.rrcjaipur.in