ADVERTISEMENT

 സെക്യൂരിറ്റി എക്സിക്യൂട്ടീവ്

എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിനു കീഴിൽ ചെന്നൈ, മുംബൈ എയർപോർട്ടുകളിൽ (ഇന്റർനാഷനൽ കാർഗോ വെയർഹൗസ്) 130 സെക്യൂരിറ്റി എക്സിക്യൂട്ടീവ് ഒഴിവ്. സ്ത്രീകൾക്കും അവസരം. 3 വർഷ കരാർ നിയമനം, നീട്ടിക്കിട്ടിയേക്കാം. ഇന്റർവ്യൂ ഫെബ്രുവരി 1, 2, 3 തീയതികളിൽ.

∙യോഗ്യത: ബിരുദം, കംപ്യൂട്ടർ അറിവ്. (എൻസിസി സർട്ടിഫിക്കേഷൻ/ സർട്ടിഫൈഡ് സെക്യൂരിറ്റി കോഴ്സ് മുൻഗണന).

∙പ്രായപരിധി: 28.

∙ശമ്പളം: 27,450.

ഒാഫിസർ/കോഒാർഡിനേറ്റർ

ഡൽഹി, അമൃത്‌സർ, ചെന്നൈ, മുംബൈ: 105 ഒാഫിസർ/കോഒാർഡിനേറ്റർ

എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിന്റെ ഡൽഹി, അമൃത്‌സർ, ചെന്നൈ, മുംബൈ സ്റ്റേഷനുകളിൽ 105 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ജനുവരി 29, 30, 31 തീയതികളിൽ.

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:

∙ഡപ്യൂട്ടി ചീഫ് സെക്യൂരിറ്റി ഒാഫിസർ: ബിരുദം, ബിസിഎഎസ് ബേസിക് എവിഎസ് ഇസി/റിഫ്രഷർ സർട്ടിഫിക്കറ്റ്, 5 വർഷ പരിചയം; 50; 60,000.

∙ആർഎ ചീഫ് സെക്യൂരിറ്റി ഒാഫിസർ: ബിരുദം, ബേസിക് എവിഎസ്ഇസി/റിഫ്രഷർ സർട്ടിഫിക്കറ്റ്, 7 വർഷ പരിചയം; 50; 50,000.

∙അസിസ്റ്റന്റ് റീജനൽ സെക്യൂരിറ്റി കോഒാർഡിനേറ്റർ: ബിരുദം, ബേസിക് എവിഎസ് ഇസി/റിഫ്രഷർ സർട്ടിഫിക്കറ്റ്, 5 വർഷ പരിചയം; 45; 40,000.

∙ഒാഫിസർ-സെക്യൂരിറ്റി: ബിരുദം, ബേസിക് എവിഎസ്ഇസി, റിഫ്രഷർ സർട്ടിഫിക്കറ്റ്, സ്ക്രീനർ സർട്ടിഫിക്കേഷൻ; 50; 45,000.

∙ജൂനിയർ ഒാഫിസർ-സെക്യൂരിറ്റി: ബിരുദം, ബേസിക് എവിഎസ്ഇസി സർട്ടിഫിക്കറ്റ്/ റിഫ്രഷർ സർട്ടിഫിക്കറ്റ്; 45; 28,200. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

ഗ്വാളിയർ എയർപോർട്ട്: 44 ഒഴിവ്

എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിനു കീഴിൽ ഗ്വാളിയർ എയർപോർട്ടിൽ 44 ഒഴിവ്. 3 വർഷ കരാർ നിയമനം. ഇന്റർവ്യൂ ജനുവരി 30, 31, ഫെബ്രുവരി 2 തീയതികളിൽ.

∙തസ്തികകൾ: കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, ഹാൻഡിമാൻ, റാംപ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ.

www.aiasl.in

English Summary:

Airport Security Officer Vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com