സി–ഡാക്കിൽ പ്രോജക്ട് സ്റ്റാഫാകാം; വിവിധ സെന്ററുകളിലായി 323 ഒഴിവ്, തിരുവനന്തപുരത്തും അവസരം

Mail This Article
സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിനു (C–DAC) കീഴിൽ തിരുവനന്തപുരം ഉൾപ്പെടെ വിവിധ സെന്ററുകളിൽ 323 പ്രോജക്ട് സ്റ്റാഫ് ഒഴിവ്. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഫെബ്രുവരി 20 വരെ.
തിരുവനന്തപുരത്തെ അവസരങ്ങൾ, യോഗ്യത, പ്രായം:
∙പ്രോജക്ട് അസോഷ്യേറ്റ്/ജൂനിയർ ഫീൽഡ് ആപ്ലിക്കേഷൻ എൻജിനീയർ: 60% മാർക്കോടെ ബിഇ/ബിടെക്/തത്തുല്യം. അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ ബന്ധപ്പെട്ട വിഭാഗത്തിൽ 60% മാർക്കോടെ പിജി. അല്ലെങ്കിൽ എംഇ/എംടെക്/തത്തുല്യം. അല്ലെങ്കിൽ ബന്ധപ്പെട്ട വിഭാഗത്തിൽ പിഎച്ച്ഡി; 30.
∙പ്രോജക്ട് എൻജിനീയർ/ഫീൽഡ് ആപ്ലിക്കേഷൻ എൻജിനീയർ (എക്സ്പീരിയൻസ്ഡ്): 60% മാർക്കോടെ ബിഇ/ബിടെക്/തത്തുല്യം. അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ 60% മാർക്കോടെ പിജി. അല്ലെങ്കിൽ എംഇ/എംടെക്/തത്തുല്യം. അല്ലെങ്കിൽ ബന്ധപ്പെട്ട വിഭാഗത്തിൽ പിഎച്ച്ഡി; 1-4 വർഷ പരിചയം; 35.
∙പ്രോജക്ട് എൻജിനീയർ/ഫീൽഡ് ആപ്ലിക്കേഷൻ എൻജിനീയർ (ഫ്രഷർ): ബിഇ/ബിടെക്/തത്തുല്യം. അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ പിജി. അല്ലെങ്കിൽ എംഇ/എംടെക്/തത്തുല്യം. അല്ലെങ്കിൽ ബന്ധപ്പെട്ട വിഭാഗത്തിൽ പിഎച്ച്ഡി; 35.
∙പ്രോജക്ട് മാനേജർ/പ്രോഗ്രാം മാനേജർ/പ്രോഗ്രാം ഡെലിവറി മാനേജർ/നോളജ് പാർട്‌നർ/ Prod. സർവീസ് ആൻഡ് ഒൗട്ട്റീച് മാനേജർ: 60% മാർക്കോടെ ബിഇ/ ബിടെക്/ തത്തുല്യം. അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ 60% മാർക്കോടെ പിജി. അല്ലെങ്കിൽ എംഇ/എംടെക്/തത്തുല്യം. അല്ലെങ്കിൽ ബന്ധപ്പെട്ട വിഭാഗത്തിൽ പിഎച്ച്ഡി; 9-15 വർഷ പരിചയം; 50.
∙സീനിയർ പ്രോജക്ട് എൻജിനീയർ/മൊഡ്യൂൾ ലീഡ്/പ്രോജക്ട് ലീഡ്/ Prod. സർവീസ് ആൻഡ് ഒൗട്ട്റീച് ഒാഫിസർ: 60% മാർക്കോടെ ബിഇ/ബിടെക്/തത്തുല്യം. അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ 60% മാർക്കോടെ പിജി. അല്ലെങ്കിൽ എംഇ/എംടെക്/തത്തുല്യം. അല്ലെങ്കിൽ ബന്ധപ്പെട്ട വിഭാഗത്തിൽ പിഎച്ച്ഡി; 3-7 വർഷ പരിചയം; 40. www.cdac.in