ADVERTISEMENT

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ വായു സ്പോർട്സ് (Intake 01/2024) വിഭാഗത്തിൽ അവിവാഹിതരായ പുരുഷന്മാർക്ക് അവസരം. ഇത് കമ്മിഷൻഡ് ഓഫിസർ/ പൈലറ്റ്/ നാവിഗേറ്റർ/എയർമെൻ തസ്‌തികകളിലേക്കുള്ള തിരഞ്ഞെടുപ്പല്ല. ഒാൺലൈൻ അപേക്ഷ ഫെബ്രുവരി 22 വരെ.

∙ഒഴിവുള്ള വിഭാഗങ്ങൾ: അത്‌ലറ്റിക്സ്, ബാസ്ക്കറ്റ്ബോൾ, ബോക്സിങ്, ക്രിക്കറ്റ്, സൈക്കിൾ പോളോ, സൈക്കിളിങ്, ഫുട്‌ബോൾ, ഗോൾഫ്, ജിംനാസ്റ്റിക്സ്, ഹാൻഡ്‌ബോൾ, ഹോക്കി, കബഡി, ലോൺ ടെന്നീസ്, സ്ക്വാഷ്, സ്വിമ്മിങ്/ഡൈവിങ്, വോളി ബോൾ, വാട്ടർ പോളോ, വെയിറ്റ്‌ലിഫ്റ്റിങ്, റെസ്‌ലിങ്, വുഷു.

∙യോഗ്യത:

∙സയൻസ് വിഷയങ്ങൾ: 50% മാർക്കോടെ മാത്‌സ്, ഫിസിക്സ്, ഇംഗ്ലിഷ് പഠിച്ച് പ്ലസ് ടു ജയം/തത്തുല്യം. ഇംഗ്ലിഷിന് 50% മാർക്ക് വേണം അല്ലെങ്കിൽ

50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ ജയം (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ /ഇലക്ട്രോണിക്സ്/ഓട്ടമൊബീൽ/കംപ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി /ഐടി). ഇംഗ്ലിഷിന് 50% മാർക്ക് വേണം. ഡിപ്ലോമ തലത്തിൽ ഇംഗ്ലിഷ് ഒരു വിഷയ മല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് വേണം അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം (ഫിസിക്സ്, മാത്‌സ് പഠിച്ച്). ഇംഗ്ലിഷിന് 50% മാർക്ക് വേണം. വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് നേടിയിരിക്കണം

∙സയൻസ് ഇതര വിഷയങ്ങൾ: 50% മാർക്കോടെ പ്ലസ് ടു ജയം/തത്തുല്യം. ഇംഗ്ലിഷിന് 50% മാർക്കു വേണം അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം. ഇംഗ്ലിഷിന് 50% മാർക്ക് വേണം .വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് നേടിയിരിക്കണം.

സ്പോർട്സ് യോഗ്യത സംബന്ധിച്ച വിവരങ്ങൾക്കു വെബ്സൈറ്റ് കാണുക.

∙പ്രായം: 2003 ജൂൺ 27നും 2006 ഡിസംബർ 27നും മധ്യേ ജനിച്ചവരാകണം.

(രണ്ടു തീയതിയും ഉൾപ്പെടെ). എൻറോൾ ചെയ്യുമ്പോൾ പ്രായപരിധി 21.

∙ഫീസ്: 100. ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെ ഫീസടയ്ക്കാം. https://agnipathvayu.cdac.in/casbspm

English Summary:

Indian Airforce Agniveer Opportunities Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com