ADVERTISEMENT

ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, എജ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫിസറുടെ 254 ഒഴിവ്. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവസരം. ഓൺലൈൻ അപേക്ഷ മാർച്ച് 10 വരെ. 2025 ജനുവരിയിൽ ഏഴിമല നാവിക അക്കാദമിയിൽ കോഴ്സുകൾ ആരംഭിക്കും.

ബ്രാഞ്ച്, വിഭാഗം, യോഗ്യത, പ്രായം:

എക്സിക്യൂട്ടീവ് ബ്രാഞ്ച്

∙ജനറൽ സർവീസ്: 60% മാർക്കോടെ ബിഇ/ബിടെക്; 2000 ജനുവരി 2 നും 2005 ജൂലൈ 1 നും മധ്യേ ജനിച്ചവർ.

∙പൈലറ്റ്, നേവൽ എയർ ഓപ്പറേഷൻസ് ഓഫിസർ, എയർ ട്രാഫിക് കൺട്രോളർ: 60% മാർക്കോടെ ബിഇ/ബിടെക്, പത്ത്, പ്ലസ് ടു ക്ലാസുകളിൽ 60% മാർക്കും ഇംഗ്ലിഷിനു പത്തിലോ പ്ലസ് ടുവിലോ 60% മാർക്കും വേണം. (പൈലറ്റ്, നേവൽ എയർ ഓപ്പറേഷൻസ് ഓഫിസർ: 2001 ജനുവരി 2 നും 2006 ജനുവരി 1 നും മധ്യേ ജനിച്ചവർ; എയർ ട്രാഫിക് കൺട്രോളർ: 2000 ജനുവരി 2 നും 2004 ജനുവരി 1 നും മധ്യേ ജനിച്ചവർ).

∙ലോജിസ്റ്റിക്സ്: (i) ഫസ്റ്റ് ക്ലാസോടെ ബിഇ/ബിടെക് അല്ലെങ്കിൽ (ii) ഫസ്റ്റ് ക്ലാസോടെ എംബിഎ അല്ലെങ്കിൽ (iii) ഫസ്റ്റ് ക്ലാസോടെ ബിഎസ്‌സി/ ബികോം/ ബിഎസ്‌സി (ഐടി), ഫിനാൻസ്/ലോജിസ്റ്റിക്സ്/സപ്ലൈ ചെയിൻ മാനേജ്മെന്റ്/ മെറ്റീരിയൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമ അല്ലെങ്കിൽ (iv) ഫസ്റ്റ് ക്ലാസോടെ എംസിഎ/എംഎസ്‌സി (ഐടി); 2000 ജനുവരി 2 നും 2005 ജൂലൈ 1 നും മധ്യേ ജനിച്ചവർ.

∙നേവൽ ആർമമെന്റ് ഇൻസ്പെക്ടറേറ്റ് കേഡർ: മെക്കാനിക്കൽ/മെക്കാനിക്കൽ വിത് ഒാട്ടമേഷൻ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ്/മൈക്രോ ഇലക്ട്രോണിക്സ്/ഇൻസ്‌ട്രുമെന്റേഷൻ/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇൻസ്‌ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/കൺട്രോൾ എൻജിനീയറിങ്/ പ്രൊഡക്‌ഷൻ/ഇൻഡസ്ട്രിയൽ പ്രൊഡക്‌ഷൻ/ഇൻഡസ്ട്രിയൽ എൻജിനീയറിങ്/ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇൻസ്‌ട്രുമെന്റേഷൻ/ഇൻഫർമേഷൻ ടെക്നോളജി/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജി./കംപ്യൂട്ടർ ആപ്ലിക്കേഷൻ/ മെറ്റലർജി/ മെറ്റലർജിക്കൽ/കെമിക്കൽ/മെറ്റീരിയൽ സയൻസ്/എയ്റോസ്പേസ്/എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിൽ 60% മാർക്കോടെ ബിഇ/ബിടെക് അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ഫിസിക്സിൽ പിജി, പത്ത്, പ്ലസ് ടു ക്ലാസുകളിൽ 60% മാർക്കും ഇംഗ്ലിഷിനു പത്തിലോ പ്ലസ് ടുവിലോ 60% മാർക്കും വേണം, 2000 ജനുവരി 2 നും 2005 ജൂലൈ 1 നും മധ്യേ ജനിച്ചവർ. www.joinindiannavy.nic.in

English Summary:

Indian Navy Short Service Commission Officer Opportunities Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com