ADVERTISEMENT

പത്താം ക്ലാസും ഡിപ്ലോമയുമുണ്ടെങ്കിൽ സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ വിവിധ സ്റ്റീൽ പ്ലാന്റുകളിൽ ജോലി നേടാം. ഒാപ്പറേറ്റർ കം ടെക്നിഷ്യൻ ട്രെയിനിയുടെ 314 ഒഴിവാണുള്ളത്. മാർച്ച് 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙ട്രേഡുകൾ: മെറ്റലർജി, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, കെമിക്കൽ, സിറാമിക്, ഇല്കട്രോണിക്സ്, കപ്യൂട്ടർ/ഐടി, ഡ്രാഫ്റ്റ്സ്മാൻ.

∙യോഗ്യത: പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ 3 വർഷ ഫുൾടൈം ഡിപ്ലോമ. ഡ്രാഫ്റ്റ്സ്മാൻ തസ്തികയിലേക്ക് ഒരു വർഷ പരിചയംകൂടി വേണം.

∙പ്രായം: 18–28.

∙അപേക്ഷാഫീസ്: 500 രൂപ. എസ്‌സി,എസ്ടി, ഭിന്നശേഷിക്കാർക്ക് 200 രൂപ.

∙തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേഡ്ഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ.

ശാരീരിക യോഗ്യത, കാഴ്ചശക്തി മാനദണ്ഡങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ. www.sail.co.in

English Summary:

Steel Plant Operator Technician Opportunities Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com