ബിഇ/ബിടെക്കുകാർക്ക് മികച്ച ജോലി നേടാം; ഭാരത് ഇലക്ട്രോണിക്സിൽ 609 ഒഴിവ്, കേരളത്തിലും അവസരം
Mail This Article
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനു കീഴിൽ സതേൺ, സെൻട്രൽ, ഈസ്റ്റ്, വെസ്റ്റ്, നോർത്ത്, നോർത്ത് ഈസ്റ്റ് സോണുകളിൽ ട്രെയിനി എൻജിനീയറുടെ 517 ഒഴിവ്. സതേൺ സോണിൽ കേരളത്തിലും അവസരം. 2 വർഷ കരാർ നിയമനം, ഒരു വർഷം കൂടി നീട്ടിയേക്കാം. മാർച്ച് 13 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ടെലികമ്യൂണിക്കേഷൻ/ കമ്യൂണിക്കേഷൻ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ ഇൻഫർമേഷൻ സയൻസ്/ഇൻഫർമേഷൻ ടെക്നോളജിയിൽ 55% മാർക്കോടെ ബിഇ/ ബിടെക്/എംഇ/എംടെക്. എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർക്കു പാസ് മാർക്ക് മതി.
∙പ്രായപരിധി: ബിഇ/ബിടെക് യോഗ്യതയുള്ളവർക്ക്: 28; എംഇ/എംടെക് യോഗ്യതയുള്ളവർക്ക്: 30. സംവരണ വിഭാഗത്തിന് നിയമാനുസൃത ഇളവു ലഭിക്കും.
∙ശമ്പളം (1, 2, 3 വർഷങ്ങളിൽ): 30,000; 35,000; 40,000.
∙ഫീസ്: 150+ജിഎസ്ടി. എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർക്കു ഫീസില്ല.
∙തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ മുഖേന.
ഹൈദരാബാദിൽ 27 ഒഴിവ്
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഹൈദരാബാദ് യൂണിറ്റിൽ പ്രോജക്ട് എൻജിനീയർ, പ്രോജക്ട് ഒാഫിസർ (ഒഫീഷ്യൽ ലാംഗ്വേജ്) അവസരം. 27 ഒഴിവ്. താൽക്കാലിക നിയമനം. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലാണ് പ്രോജക്ട് എൻജിനീയർ ഒഴിവ്. മാർച്ച് 14 വരെ ഒാൺലൈനായി അപേക്ഷിക്കാം.
24 സീനിയർ അസി. എൻജിനീയർ
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ 24 സീനിയർ അസിസ്റ്റന്റ് എൻജിനീയർ ഒഴിവ്. കൊച്ചി, ഗുവാഹത്തി, ഡൽഹി, ശ്രീനഗർ, മുംബൈ, കർവാർ, പോർട്ട്ബ്ലെയർ, വിശാഖപട്ടണം എന്നിവിടങ്ങളിലാണു അവസരം. തുടക്കത്തിൽ 5 വർഷത്തേക്കാണു നിയമനം. മാർച്ച് 20 വരെ അപേക്ഷിക്കാം.
പഞ്ച്കുള: 19 ഒഴിവ്
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ പഞ്ച്കുള യൂണിറ്റിൽ 19 ഒഴിവ്. മാർച്ച് 13 വരെ അപേക്ഷിക്കാം. തസ്തികകൾ: ഐടിഐ (ഇലക്ട്രോണിക് മെക്കാനിക്), ഐടിഐ (ഇലക്ട്രിക്കൽ), ഐടിഐ (ഫിറ്റർ), ഐടിഐ (ഡ്രാഫ്റ്റ്സ്മാൻ), ഹവിൽദാർ സെക്യൂരിറ്റി. www.bel-india.in