രാജ്കോട്ട് എയിംസിൽ ഫാക്കൽറ്റി; 96 ഒഴിവിൽ ഡയറക്ട്/ഡപ്യൂട്ടേഷൻ നിയമനം
Mail This Article
രാജ്കോട്ടിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ പ്രഫസർ, അഡീഷനൽ പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികകളിൽ 96 ഒഴിവ്. ഡയറക്ട്/ഡപ്യൂട്ടേഷൻ നിയമനം.
∙ഒഴിവുള്ള വിഭാഗങ്ങൾ: അനസ്തീസിയ, ബയോകെമിസ്ട്രി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറി, ഡെർമറ്റോളജി, എൻഡോക്രൈനോളജി, ഇഎൻടി, എഫ്എംടി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മെഡിക്കൽ ഒാങ്കോളജി/ഹെമറ്റോളജി, മൈക്രോബയോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒാഫ്താൽമോളജി, ഒാർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പതോളജി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, സൈക്യാട്രി, പൾമനറി മെഡിസിൻ, ഗ്യാസ്ട്രോഎൻട്രോളജി, റേഡിയോളജി, റേഡിയോതെറപ്പി, സർജിക്കൽ ഒാങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, ട്രോമ ആൻഡ് എമർജൻസി മെഡിസിൻ, യൂറോളജി. www.aiimsrajkot.edu.in