ADVERTISEMENT

കേന്ദ്ര പ്രതിരോധ വകുപ്പിൽ ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനു കീഴിൽ ബെംഗളൂരുവിലെ ഗ്യാസ് ടർബൈൻ റിസർച് എസ്റ്റാബ്ലിഷ്മെന്റിൽ ഗ്രാജ്വേറ്റ്, ഡിപ്ലോമ, ഐടിഐ അപ്രന്റിസ്ഷിപ്പിന് അവസരം. 150 ഒഴിവ്. ഏപ്രിൽ 9 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായം, സ്റ്റൈപൻഡ്:

∙എൻജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസ്: ബിഇ/ബിടെക് (മെക്കാനിക്കൽ, പ്രൊഡക്‌ഷൻ, ഇൻഡസ്ട്രിയൽ പ്രൊഡക്‌ഷൻ, എയ്റോനോട്ടിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ എൻജിനീയറിങ്, മെറ്റലർജി, മെറ്റീരിയൽ സയൻസ്, സിവിൽ എൻജിനീയറിങ്), 18–27; 9000.

∙ജനറൽ സ്ട്രീം ഗ്രാജ്വേറ്റ് അപ്രന്റിസ്: ബികോം, ബിഎസ്‌സി (കെമിസ്ട്രി, ഫിസിക്സ്, മാത്‌സ്), ബിഎ (ഇംഗ്ലിഷ്, ഹിസ്റ്ററി, ഫിനാൻസ്, ബാങ്കിങ്), ബിസിഎ, ബിബിഎ), 18–27; 9000.

∙ ‍ടെക്നിഷ്യൻ: ഡിപ്ലോമ (മെക്കാനിക്കൽ, പ്രൊഡക്‌ഷൻ, ടൂൾ ആൻഡ് ഡൈ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ നെറ്റ്‌വർക്കിങ്), 18–27; 8000.

∙ട്രേഡ് അപ്രന്റിസ്: ഐടിഐ (മെഷീനിസ്റ്റ്, ഫിറ്റർ, ടർണർ, ഇലക്ട്രിഷ്യൻ, വെൽഡർ, ഷീറ്റ് മെറ്റൽ വർക്കർ, സിഒപിഎ), 18–27; 7000. കൂടുതൽ വിവരങ്ങൾക്ക്: rac.gov.in  

English Summary:

Central Defence Department Apprentice Opportunity Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com