ADVERTISEMENT

കേന്ദ്ര സർക്കാർ സ്ഥാപനമായ, മുംബൈയിലെ ന്യൂക്ലിയർ പവർ കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ എക്സിക്യൂട്ടീവ് ട്രെയിനിയുടെ 400 ഒഴിവ്.

മെക്കാനിക്കൽ, കെമിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ വിഭാഗങ്ങളിലാണ് അവസരം. ഗേറ്റ് 2022/2023/2024 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. ഒരു വർഷ പരിശീലനം, തുടർന്നു നിയമനം. ഏപ്രിൽ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙വിഭാഗങ്ങൾ: മെക്കാനിക്കൽ, പ്രൊഡക്‌ഷൻ, കെമിക്കൽ, ഇലക്ട്രോ കെമിക്കൽ എൻജി., ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് കൺട്രോൾസ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് സിസ്റ്റം എൻജി., ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾസ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്, അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജി., സിവിൽ.

∙യോഗ്യത: 60% മാർക്കോടെ ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ബിഇ/ബിടെക്/ബിഎസ്‍സി (എൻജിനീയറിങ്)/അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എംടെക്, ബന്ധപ്പെട്ട വിഭാഗത്തിൽ ഗേറ്റ് 2022/ 2023/ 2024 സ്കോർ.

∙പ്രായപരിധി: 26. അർഹർക്ക് ഇളവ്.

∙സ്റ്റൈപൻഡ്: പരിശീലനസമയത്ത് 55,000 രൂപ+അലവൻസ്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് 56,100 രൂപ+അലവൻസോടെ സയന്റിഫിക് ഓഫിസർ/സി (ഗ്രൂപ് എ) തസ്തികയിൽ നിയമനം.

∙ഫീസ്: 500. ഒാൺലൈനായി അടയ്ക്കാം. ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗത്തിൽപ്പെട്ട പുരുഷൻമാർ മാത്രം ഫീസ് അടച്ചാൽ മതി.

www.npcilcareers.co.in; www.npcil.nic.in

English Summary:

Central Government Nuclear Power Corporation Trainee vacancy Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com